കൊള്ള് / മുതിര ഉപ്പേരി :
ആവശ്യമുള്ള സാധനങ്ങൾ :
കൊള്ള് / മുതിര : 1 കപ്പ്
ചുവന്ന മുളക് : 4-5
ചെറിയ ഉള്ളി : 6 എണ്ണം
എണ്ണ : 2 ടേബിൾ സ്പൂണ്‍
ചെയ്യുന്ന വിധം :
കൊള്ള് നന്നായി കഴുകി വെക്കുക. കുറച്ചു നേരം വെള്ളത്തിൽ കുതിർത്തി വെച്ചാൽ പെട്ടെന്നു വെന്തു കിട്ടും.
ഉള്ളിയും മുളകും ചേർത്തു ചതച്ചു വെക്കുക.
കൊള്ള് പ്രഷർ കുക്കറിൽ ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്തി നന്നായി വേവിക്കുക. ജാസ്തി വെള്ളമുണ്ടെങ്കിൽ ഊറ്റിക്കളയുക.
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചതച്ച ഉള്ളിയും മുളകും വഴറ്റുക. ഇതിൽ വേവിച്ച കൊള്ളൂ ചേർത്തി അൽപനേരം നന്നായി ഇളക്കുക. ആവശ്യമുണ്ടെങ്കിൽ അല്പം എണ്ണ ചേർത്താം.
ചൂടുള്ള ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.