മീൻ പൊരിച്ചത്
ഇവിടെ ഞാൻ അയക്കൂറ മീനാണ് ഉപയോഗിച്ചിരിക്കുന്നത് . മത്തി , അയില, ആവോലി, കരിമീൻ ഇങ്ങിനെ ഏതു മീൻ വേണമെങ്കിലും ഇതുപോലെ ചെയ്യാം.
ആവശ്യമുള്ള സാധനങ്ങൾ
അയക്കൂറ (seer fish ) : 4 കഷ്ണം
കാശ്മീരി മുളകുപൊടി : 1 ടീസ്പൂണ്‍
കുരുമുളകു പൊടി : 1 ടീസ്പൂണ്‍
മഞ്ഞപ്പൊടി : 1/4 ടീസ്പൂണ്‍
വെളുത്തുള്ളി : 2 അല്ലി
ഇഞ്ചി :ഒരു ചെറിയ കഷ്ണം
ഉപ്പു് : ആവശ്യത്തിന്
നാരങ്ങനീര് : 1 ടീസ്പൂണ്‍
എണ്ണ : ആവശ്യത്തിന്
ചെയ്യുന്ന വിധം
പൊടികളുടെ കൂടെ ഉപ്പും, ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തരച്ചു വെക്കുക. മീൻ കഷ്ണങ്ങൾ നന്നായി കഴുകിയ ശേഷം അരച്ച മസാലയും. നാരങ്ങനീരും ചേർത്ത് പുരട്ടി ഒന്നോ രണ്ടോ മണിക്കൂർ വെക്കുക.
ഒരു നോണ്‍സ്റ്റിക് പാനിൽ അല്പം എണ്ണയൊഴിച്ചു ചൂടായശേഷം മസാല പുരട്ടിയ മീൻ ഓരോന്നായി വെച്ച ശേഷം തീ കുറയ്ക്കുക. ഇടയ്ക്കിടയ്ക്ക് തിരിച്ചിടുക.
മൊരിഞ്ഞു ബ്രൌണ്‍ നിറമാകുമ്പോൾ തീ കെടുത്തുക. ചൂടോടെ ചോറിന്റെ കൂടെ വിളമ്പുക.
ഉള്ളി മുറിച്ചതും പച്ചമുളകും, നരങ്ങകഷ്ണങ്ങളും വെച്ച് അലങ്കരിക്കാവുന്നതാണ്!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ