Kurippukal

  • ഉള്ളി വഴറ്റുമ്പോൾ അല്പം ഉപ്പു ചേർത്തു വഴറ്റിയാൽ പെട്ടെന്നു ബ്രൌണ്‍ നിറമാകും .
  • മുട്ട പുഴുങ്ങിയത് മുറിക്കുമ്പോൾ കത്തി ഒന്ന് ചൂടാക്കിയ ശേഷം മുറിക്കുക. ഒപ്പം മുറിഞ്ഞു കിട്ടും.
  • നാരങ്ങ ഒരു പത്തു സെക്കന്റ്‌ മൈക്രോവേവ് ഓവനിൽ ചൂടാക്കിയ ശേഷം പിഴിഞ്ഞാൽ ജാസ്തി ജ്യൂസ്‌ കിട്ടും.
  • ചപ്പാത്തിക്ക് മാവു കുഴക്കുമ്പോൾ അല്പം ഇളം ചൂടുവെള്ളം ചേർത്തു കുഴച്ചാൽ മൃദുവായ ചപ്പാത്തി കിട്ടും.
  • കറിക്ക് ഉപ്പു കൂടിപോയാൽ ഒരു കഷ്ണം പച്ച ഉരുളകിഴങ്ങ് ചേർത്താൽ മതി, കൂടുതൽ ഉപ്പു വലിച്ചെടുക്കും.
  • മുട്ട വേവിക്കുമ്പോൾ അല്പം ഉപ്പു ചേർത്താൽ മുട്ടത്തോട് പോട്ടിപോവില്ല.
  • മീൻ മുറിച്ച കത്തി കഴുകി അല്പം നാരങ്ങനീര് പുരട്ടിയാൽ കത്തിയിലെ മീൻ  മണം പോവും.
  • മുട്ട ഓംലെറ്റ് ഉണ്ടാക്കുമ്പോൾ അല്പം കോണ്‍ഫ്ലവർ ചേർത്താൽ നല്ല മൃദുവായ ഓംലെറ്റ് കിട്ടും.
  • ഏലക്ക പൊടിക്കുമ്പോൾ അല്പം പഞ്ചസാര ചേർത്ത് പൊടിച്ചാൽ ഏലക്ക നന്നായി പൊടിയും.
  • വെണ്ടയ്ക്ക പാകം ചെയ്യുമ്പോൾ അല്പം െെതരു ചേർത്താൽ അതിന്റെ വഴുവഴുപ്പ്  മാറും. 
  • നോണ്‍സ്റ്റിക് ദോശക്കല്ലിൽ  ദോശ  വല്ലാതെ ഒട്ടിപിടിക്കുന്നുണ്ടെങ്കിൽ ഒരു സ്പൂണ്‍ എണ്ണയും കുറച്ചു വെള്ളവും ഒഴിച്ചു തിളപ്പിക്കുക. അതിനുശേഷം ഒരു തുണി കൊണ്ടു തുടച്ച് ദോശ പരത്തിയാൽ ഒട്ടില്ല.  
  • പച്ചപട്ടാണി വേവിക്കുമ്പോൾ പച്ച നിറം പോവാതിരിക്കാൻ അല്പം പഞ്ചസാര ചേർക്കുക 
  • പയർ വർഗങ്ങൾ വേവിക്കുമ്പോൾ നേരത്തെ വെള്ളത്തിലിട്ടു വെക്കുക, എങ്കിൽ വേഗം വെന്തുകിട്ടും. 
  • പാത്രത്തിന്റെ അടിഭാഗം കരിഞ്ഞതു പോകാൻ അല്പം വെള്ളം ഒഴിച്ച് അതിൽ സോഡാപ്പൊടി(ആപ്പത്തിനിടുന്നത്) ഇട്ടു നന്നായി തിളപ്പിക്കുക. 
  • ചക്ക മുറിച്ചു കഴിഞ്ഞാൽ കത്തി തീയിൽ കാണിച്ചു ചൂടാക്കിയ ശേഷം ടിഷ്യു പേപ്പർ കൊണ്ടു തുടച്ചാൽ മതി കത്തി നന്നായി വൃത്തിയാവും.
  • പച്ചമുളകു  ഫ്രിഡ്ജിൽ സൂക്ഷിക്കുംബോൾ ഞെട്ടി മാറ്റിയ ശേഷം ഒരു പ്ലാസ്റ്റിക് പെട്ടിയിൽ ഇട്ടു വെക്കുക.
  • ഉള്ളിയും വെളുത്തുള്ളിയും ഉരുളക്കിഴങ്ങും തുറന്ന പാത്രത്തിൽ സൂക്ഷിക്കുക.
  • ഉള്ളിയും ഉരുളക്കിഴങ്ങും വേറെ വേറെ പാത്രത്തിൽ സൂക്ഷിക്കുക.
  • കൂൺ സൂക്ഷിക്കുംബോൾ പേപ്പർ ബാഗിൽ സൂക്ഷിക്കുക.
  • ക്യാബേജ് വേവിക്കുമ്പോൾ  അല്പം ഇഞ്ചി ചേർത്താൽ മണം ഉണ്ടാവില്ല. 
  • ഉള്ളി അരിഞ്ഞ ശേഷം കൈയിൽ നിന്നും മണം പോവാൻ അല്പം ബേക്കിംഗ് സോഡ കൊണ്ട് കൈ കഴുകിയാൽ മണം പോവും. വേണമെങ്കിൽ അതിനുശേഷം സോപ്പ് ഉപയോഗിച്ച് കഴുകാം.
  • മല്ലിയില വേരിന്റെ ഭാഗം ശേഷം ഒരു ziplock  ബാഗിൽ ഇട്ടുവെച്ചാൽ കുറേദിവസം fresh ആയിരിക്കും. കുഴുകിയാണ് വെക്കുന്നതെങ്കിൽ ഒരു ഉണങ്ങിയ തുണിയിൽ ഇട്ടു നന്നായി വെള്ളം പോയതിനു ശേഷം മാത്രം വെക്കണം. ഇതു പോലെ തന്നെ ചീര,പുതിന എല്ലാം സൂക്ഷിക്കാവുന്നതാണ്.
  • മീൻ കുറെ നാളേക്ക് കേടുകൂടാതെ വെക്കാൻ, ഒരു പ്ലാസ്റ്റിക് പാത്രത്തിൽ മീൻ ഇട്ടു മൂടുന്ന വിധത്തിൽ വെള്ളം ഒഴിച്ച് മൂടി വെച്ച് ഫ്രീസറിൽ വെക്കുക. കറി വെക്കുന്ന ദിവസം ഫ്രീസറിൽ നിന്നും പുറത്തെടുത്തു വെള്ളത്തിൽ ഇട്ടുവെച്ചാൽ  ഐസ് ഉരുകിപ്പോവും, ഫ്രഷ് മീൻ കറി വെക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ