2018, ഫെബ്രുവരി 14, ബുധനാഴ്‌ച

Varutha Ayilakkari


വറുത്ത അയിലക്കറി 




ആവശ്യമുള്ള സാധനങ്ങൾ :

അയില                           : 2 എണ്ണം 
മുളകുപൊടി                     : ഒരു സ്പൂൺ 
മഞ്ഞൾപൊടി                 : അര ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
ചെറിയ ഉള്ളി                  : 10 എണ്ണം 
കുരുമുളക്                        : ഒരു ടീസ്പൂൺ 
പച്ചമുളക്                        : 2 എണ്ണം 
ഇഞ്ചി                            : ഒരിഞ്ചു നീളത്തിൽ 
വെളുത്തുള്ളി                   : 4 എണ്ണം 
കുടംപുളി                        : ഒരെണ്ണം
തേങ്ങാപാൽ                 : ഒരു കപ്പ് 
വെളിച്ചെണ്ണ                  : 2 ടേബിൾസ്പൂൺ 
കറിവേപ്പില                  : ഒരു തണ്ട് 


ചെയ്യുന്ന വിധം :

അയില കഴുകി രണ്ടായി മുറിച്ചു,  അല്പം ഉപ്പും അര സ്പൂൺ മുളകുപൊടിയും അല്പം മഞ്ഞപ്പൊടിയും തടവി ഒരു അരമണിക്കൂർ വെക്കുക.
കുടംപുളി കഴുകി വെള്ളത്തിൽ ഇട്ടുവെക്കുക.
കുരുമുളകും  ബാക്കി മുളകുപൊടിയും ഇഞ്ചിയും വെളുത്തുള്ളിയും കൂടി അരച്ചുവെക്കുക.
ചെറിയ ഉള്ളി  രണ്ടായി കീറി വെക്കുക. പച്ചമുളകും രണ്ടായി കീറി വെക്കുക.
ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ഇതിൽ അയില ഇട്ടു  വറുത്തു വെക്കുക. വല്ലാതെ മോരിയേണ്ട കാര്യമില്ല, മുക്കാൽ വേവായാൽ മതി.
മീൻ മാറ്റിവെച്ചു ബാക്കി എണ്ണയിൽ ഉള്ളി അരിഞ്ഞതും പച്ചമുളകും വഴറ്റുക. എന്നിട്ട് അരച്ചുവെച്ച മസാലയും ചേർത്തി വഴറ്റുക. അല്പം വെള്ളം ഒഴിച്ചു ഉപ്പ് ചേർത്തി ബാക്കി മഞ്ഞപ്പൊടിയും ചേർത്തി തിളപ്പിക്കുക.  കഴുകി വെച്ച കുടംപുളിയും വെറുത്തു വെച്ച മീനും ചേർത്തുക. 


അൽപ സമയം തിളച്ച ശേഷം തേങ്ങാപാൽ ചേർത്തുക. ചെറിയ തീയിൽ അല്പസമയം തിളച്ച ശേഷം കറിവേപ്പില ചേർത്തി അടുപ്പിൽ നിന്നും മാറ്റുക.