ആവശ്യമുള്ള സാധനങ്ങൾ :
ചെറിയ ഉരുളക്കിഴങ്ങു് (Baby Potatoes) : 1/2 കിലോ
ചെറിയ ഉള്ളി : 6 എണ്ണം
മുളകുപൊടി : 2 ടീസ്പൂൺ
മല്ലിപ്പൊടി : 1 ടീസ്പൂൺ
മഞ്ഞപ്പൊടി : 1/4 ടീസ്പൂൺ
വെളുത്തുള്ളി : 3 അല്ലി
ഉപ്പ് ആവശ്യത്തിന്
ജീരകം : 1 ടീസ്പൂൺ
എണ്ണ : 2 ടേബിൾസ്പൂൺ
കറിവേപ്പില : ഒരു തണ്ട്
ചെയ്യുന്ന വിധം :
ഉരുളക്കിഴങ്ങു് നന്നായി കഴുകി പ്രഷർ കുക്കറിൽ വേവിക്കാനിടുക. രണ്ടു വിസിൽ മതിയാകും. ഉള്ളു വേവണം പക്ഷെ പൊടിഞ്ഞു പോകരുതു്. തണുപ്പിച്ച ശേഷം തോല് കളഞ്ഞു വെക്കുക.
ഉള്ളിയും വെളുത്തുള്ളിയും മുളകുപൊടിയും മല്ലിപൊടിയും മഞ്ഞപ്പൊടിയും ഉപ്പും ഒന്നിച്ചു മിക്സിയിൽ ഒന്നു ചതച്ചെടുക്കണം.
ഒരു പാനിൽ എണ്ണയൊഴിച്ചു ജീരകം പൊട്ടിച്ചു കറിവേപ്പിലയിട്ട ശേഷം ചതച്ച മസാല ചേർത്തി ഒന്നു വഴറ്റിയ ശേഷം തോലു കളഞ്ഞ ഉരുളക്കിഴങ്ങു ചേർത്തി നന്നായി ഇളക്കി മസാല ഉരുളക്കിഴങ്ങിൽ പൊതിഞ്ഞ പരുവത്തിൽ തീ കെടുത്താം. ഒരു വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക. തൈരുസാദത്തിന്റെയും സാമ്പാർ ചോറിന്റെയും കൂടെ കഴിക്കാൻ നന്നായിരിക്കും.