2019, നവംബർ 16, ശനിയാഴ്‌ച

Felafel




ആവശ്യമുള്ള സാധനങ്ങൾ :


കടല (Chickpeas)                    : 1 കപ്പ് 
ഉള്ളി                                        : ഒരെണ്ണം 
ജീരകം                                     : 1/4 
വെളുത്തുള്ളി                              : 4 അല്ലി 
പാർസ്ലി (parsley) അരിഞ്ഞത്  :1/4 കപ്പ് 
മല്ലിപ്പൊടി                                : 1 ടീസ്പൂൺ
 മുളകുപൊടി                              : 1/4 ടീസ്പൂൺ 
എണ്ണ വറുക്കാൻ ആവശ്യത്തിന് 
ഉപ്പ് ആവശ്യത്തിന് 


ചെയ്യുന്ന വിധം :


കടല ആറു മണിക്കൂർ വെള്ളത്തിലിട്ടു വെച്ച ശേഷം  വെള്ളത്തിൽ നിന്നും കോരിയെടുത്തു വെക്കുക.
എണ്ണയൊഴികെ എല്ലാ ചേരുവകളും ചേർത്ത് ബ്ലെൻഡറിലോ മിക്സിയിലോ ഇട്ടു തരുതരുപ്പായി അരക്കുക.
ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെച്ചാൽ കുറച്ചു കൂടി നന്നായിരിക്കും.
അതിനുശേഷം ഒരു നാരങ്ങാ വലുപ്പത്തിൽ എടുത്തു ഉരുളകളാക്കുക. ഓവൽ ഷേപ്പിലോ round ഷേപ്പിലോ എങ്ങിനെ വേണമെങ്കിലും ഉണ്ടാക്കാം. അരച്ച കടല കൂട്ട് മുഴുവനും ഇങ്ങിനെ ഉരുട്ടി വെക്കുക.
എണ്ണ ഒരു ഫ്രൈപാനിൽ ചൂടാക്കാൻ വെക്കുക. ചൂടായ ശേഷം ഒരു ചെറിയ ഉരുള ഇട്ടു നോക്കുക, ചൂടായോ എന്നറിയാൻ. പാകത്തിനു ചൂടായാൽ ഉരുളകൾ ഓരോന്നായി മെല്ലെ എണ്ണയിലേക്കു ഇടുക. ഇടത്തരം തീയിൽ golden കളർ ആവുന്നതുവരെ വറുത്തു  കോരിയെടുക്കുക.  ഇത് വെറുതെ ഒരു സ്നാക്ക് ആയി കഴിക്കാം.  നല്ല സ്വാദുണ്ടാവും.
ചപ്പാത്തി പോലെയുണ്ടാക്കി ഉള്ളിൽ പിഞ്ചു വെള്ളരിക്കയും, കാരറ്റും ലെറ്റുസും  ഈ വറുത്ത ഉരുളകൾ ഉള്ളിൽ വെച്ച് കഴിക്കാനും നന്നായിരിക്കും.