2020, ജൂലൈ 8, ബുധനാഴ്‌ച

Egg Biryani Different style


മുട്ട ബിരിയാണി ഇതിനുമുമ്പും രണ്ടുവിധത്തിൽ തയാറാക്കി ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് പുതിയ ഒരു രീതിയിൽ ചെയ്തു നോക്കിയതാണ്.



ആവശ്യമുള്ള സാധനങ്ങൾ 


മുട്ട                                   : 3 എണ്ണം
ബാസ്മതി അരി                  : 2 കപ്പ് 
പട്ട                                   : 1" കഷ്ണം 
ഗ്രാമ്പൂ                               : 3 എണ്ണം 
bayleaf                            : 1
വലിയ ഉള്ളി                     : 2 കപ്പ് 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്  : ഒരു ടേബിൾസ്പൂൺ 
പച്ചമുളക്                          : 2 എണ്ണം
തൈര്                               : 1/4 കപ്പ് 
തക്കാളി                           : 1 കപ്പ് 
കുരുമുളകുപൊടി                : ഒരു നുള്ള് 
ബിരിയാണി മസാല         : 2 ടീസ്പൂൺ 
മഞ്ഞപ്പൊടി                     : 1/4 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന് 
എണ്ണ ആവശ്യത്തിന്
മൈദ                              : ഒരു ടേബിൾസ്പൂൺ 
കോൺഫ്ലവർ                  : ഒരു ടീസ്പൂൺ 
നെയ്യ്                             : ഒരു ടീസ്പൂൺ 
അണ്ടിപരിപ്പ്                  : 5 എണ്ണം

ചെയ്യുന്ന വിധം :


മുട്ട പൊട്ടിച്ചു ഒരു ചെറിയ പരന്ന എണ്ണ തടവിയ പാത്രത്തിൽ  ഒഴിച്ച് കുറച്ചു ഉപ്പും കുരുമുളകുപൊടിയും ചേർത്തി നന്നായി ഒന്ന് അടിച്ചു ഇഡ്ഡലി പാത്രത്തിലോ സ്റ്റീമറിലോ ഒരു പത്തു മിനിട്ടു വേവാൻ വെക്കുക.
വെന്തശേഷം പാത്രം കമഴ്ത്തി കൊട്ടിയാൽ ഒരു പാത്രത്തിൽ നിന്ന് ഇളകിവരും. ഒരു കത്തികൊണ്ട് ചതുര കഷ്ണങ്ങളായി മുറിക്കുക.
  



ഒരു പാത്രത്തിൽ മൈദയും കോൺഫ്ലവറും അല്പം ഉപ്പും  ചേർത്തി കുറച്ചു വെള്ളം ഒഴിച്ച് നന്നായി കലർത്തിയ ശേഷം  ഈ കഷ്ണങ്ങൾ മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരി .മാറ്റിവെക്കുക.




ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച്  അതിൽ അല്പം ഉപ്പും ഒരു സ്പൂൺ എണ്ണയും ഒരു കഷ്ണം പട്ടയും ഗ്രാമ്പുവും ഇട്ടു 
കഴുകി വാരിയ അരി ഇട്ടു മുക്കാൽ വേവാവുന്നതു വരെ വേവിച്ചു വെള്ളം വാറ്റി മാറ്റി വെക്കുക.

ഉള്ളി നീളത്തിൽ ഘനമില്ലാതെ അരിഞ്ഞു വെക്കുക. തക്കാളിയും ചെറുതായി അരിഞ്ഞുവെക്കുക.

ഒരു നോൺസ്റ്റിക് പാനിൽ ഒരു ടേബിൾസ്പൂൺ എണ്ണ ചൂടാക്കി പട്ടയും ഗ്രാമ്പുവും ബിരിയാണിയിലയും ഇട്ടു വഴറ്റി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു വഴറ്റുക. ഇതിൽ അരിഞ്ഞു വെച്ച ഉള്ളിയും ചേർത്തി ഇളം ബ്രൗൺ നിറമാവുന്നതു വരെ വഴറ്റിയ ശേഷം തീ കുറച്ചു ബിരിയാണി മസാലയും മഞ്ഞപ്പൊടിയും  ചേർത്തി നന്നായി ഇളക്കിയ ശേഷം തക്കാളി ചേർത്തി വഴറ്റുക. ഇതിൽ തൈരും അല്പം ഉപ്പും വറുത്തു വെച്ച മുട്ട കഷ്ണങ്ങളും ചേർത്തി നന്നയി 2 മിനിട്ടു ഇളക്കി  വേവിച്ച അരി മേലെ നിരത്തുക.  നെയ്യു ചൂടാക്കി അണ്ടിപരിപ്പ് പൊട്ടിച്ചു വറുത്തു നെയ്യോടെ  ചോറിന്റെ മേലെ ഒഴിക്കുക.അടുപ്പിൽ നിന്നും മാറ്റിവെക്കുക.
ഒരു ദോശ തവ, ഇരുമ്പാണെങ്കിൽ നല്ലത്, ചൂടാക്കി  തീ ചെറുതാക്കി അതിന്റെ മേലെ  ഒരു പത്തുമിനിറ്റ് വെച്ചു ചൂടാക്കിയ ശേഷം തീ കെടുത്തുക. ഒരു വിളമ്പുന്ന പാത്രത്തിലേക്ക് മെല്ലെ ഇളക്കി വിളമ്പി അരിഞ്ഞ മല്ലിയില മേലെ  തൂവുക