റവ ദോശ
ആവശ്യമുള്ള സാധനങ്ങൾ :
റവ : 1/2 കപ്പ്
മൈദാ : 1/4 കപ്പ്
അരിപ്പൊടി : 1/2 കപ്പ്
ഉപ്പു് ആവശ്യത്തിന്
കുരുമുളക് : 1 ടീസ്പൂണ്‍
ജീരകം : 1/4 ടീസ്പൂണ്‍
പച്ചമുളക് : 2എണ്ണം
ഇഞ്ചി : 1"കഷ്ണം
ചെയ്യുന്ന വിധം :
റവയും അരിപ്പൊടിയും മൈദയും ഉപ്പും പച്ചമുളക് അരിഞ്ഞതും ഇഞ്ചി അരിഞ്ഞതും ജീരകവും കുരുമുളകും എല്ലാം കൂടി കലർത്തി വെള്ളവും ചേർത്ത് മാവാക്കി വെക്കുക. മാവ് തീരെ കട്ടിയില്ലാതെ നേർത്തതായി കലക്കണം.
ദോശക്കല്ല് ചൂടാക്കി ഒരു കയിൽ മാവെടുത്ത് ദോശക്കല്ലിൽ ഒഴിച്ച് ദോശകല്ല് ചുറ്റുക. എണ്ണ കുറേശ്ശെ ചുറ്റും തൂവുക.
നന്നായി മൊരിഞ്ഞു ഇളം ബ്രൌണ്‍ നിറമായാൽ മടക്കി കല്ലിൽ നിന്നും മാറ്റുക. ബാക്കി മാവും ഇതുപോലെ ചെയ്യുക. ചൂടോടെ തേങ്ങ ചട്ണിയോ കാരറ്റ് ചട്ണിയോ കൂട്ടി കഴിക്കുക.
നന്നായി മൊരിഞ്ഞു ഇളം ബ്രൌണ്‍ നിറമായാൽ മടക്കി കല്ലിൽ നിന്നും മാറ്റുക. ബാക്കി മാവും ഇതുപോലെ ചെയ്യുക. ചൂടോടെ തേങ്ങ ചട്ണിയോ കാരറ്റ് ചട്ണിയോ കൂട്ടി കഴിക്കുക.