പച്ചക്കറി സൂപ്പ്
ആവശ്യമുള്ള സാധനങ്ങൾ :
കാരറ്റ് : 1
കോളിഫ്ലവർ : 1/4
കാപ്സികും : 1/2
സുക്കിനി : 1/2
ഉള്ളി : 1
വെളുത്തുള്ളി : 2 അല്ലി
വെണ്ണ : 1 ടേബിൾസ്പൂൺ
മൈദ : 1 ടേബിൾസ്പൂൺ
പാല് : 2 ടേബിൾസ്പൂൺ
കോൺഫ്ലവർ : 1 ടീസ്പൂൺ
ഉപ്പു് ആവശ്യത്തിന്
കുരുമുളകുപൊടി : 1/2 ടീസ്പൂൺ
ചെയ്യുന്ന വിധം
പച്ചക്കറികളെല്ലാം ചെറിയ ചതുര കഷ്ണങ്ങളാക്കി മുറിക്കുക.
ഒരു പാനിൽ വെണ്ണ ചൂടാക്കി വെളുത്തുള്ളി ചെറുതായി അരിഞ്ഞതിട്ടു വഴറ്റുക. ഇതിൽ ഉള്ളി അരിഞ്ഞതും ഇട്ടു വഴറ്റി നിറം മാറിതുടങ്ങുമ്പോൾ മൈദയിട്ടു അല്പനേരം വറുത്ത ശേഷം അരിഞ്ഞുവെച്ച പച്ചക്കറികളിട്ടു നാല് കപ്പു വെള്ളം ഒഴിച്ച് ഉപ്പും ചേർത്തു നന്നായി വേവിക്കുക. പാലിൽ കോൺഫ്ലവർ കലക്കി സൂപ്പിൽ ചേർക്കുക.
നന്നായി ഒന്നു തിളച്ച ശേഷം വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക. മേലെ കുരുമുളകുപൊടി തൂവി ചൂടോടെ കഴിക്കാം.