മല്ലിയില ചപ്പാത്തി
ആവശ്യമുള്ള സാധനങ്ങൾ :
ഗോതമ്പുമാവ് : 2 കപ്പ്
ജീരകം : 1/4 ടീസ്പൂൺ
മുളകുപൊടി : 1/4 ടീസ്പൂൺ
അരിഞ്ഞ മല്ലിയില : 2 ടേബിൾസ്പൂൺ
എണ്ണ : ഒരു ടേബിൾസ്പൂൺ
ചെയ്യുന്ന വിധം :
ഗോതമ്പുമാവ് ജീരകവും മുളകുപൊടിയും അരിഞ്ഞ മല്ലിയിലയും എണ്ണയും ഉപ്പും ചേർത്തി അല്പാല്പമായി വെള്ളം ചേർത്ത് കുഴക്കുക. നല്ല മൃദുവായി കുഴച്ചുവെക്കണം. ഒരു നനഞ്ഞ തുണി മേലെ ഇട്ടു ഒരു 10 മിനിട്ടു മൂടിവെക്കുക.
അതിനുശേഷം അതിൽ നിന്നും ഒരു ചെറുനാരങ്ങാ വലുപ്പത്തിൽ ഒരു ഉരുളയെടുത്തു ചപ്പാത്തി കല്ലിൽ വെച്ചു പരത്തുക . ഒരു തവ ചൂടാക്കി അതിൽ പരത്തിയ ചപ്പാത്തി ഇട്ട് ചെറിയ ബ്രൗൺ നിറത്തിൽ പൊള്ളിവരുമ്പോൾ തിരിച്ചും മറിച്ചും ഇട്ടു നന്നായി വെന്ത ശേഷം കല്ലിൽ നിന്നും മാറ്റുക.