ആവശ്യമുള്ള സാധനങ്ങൾ :
ചോളം : ഒരെണ്ണം
വലിയ ഉള്ളി : 1/4
വെളുത്തുള്ളി : ഒരു അല്ലി
ചോളമാവ് (corn flour) : 1 ടീസ്പൂൺ
പാല് : 2 ടേബിൾസ്പൂൺ
എണ്ണ / നെയ്യ് : 1 ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
കുരുമുളകുപൊടി : 1/2 ടീസ്പൂൺ
ചെയ്യുന്ന വിധം :
ചോളം ഒരു മൂർച്ചയുള്ള കത്തി ഉപയോഗിച്ച് മുറിച്ചു വെക്കുക.
ഒരു പാനിൽ നെയ്യ്/ എണ്ണ ചൂടാക്കി വെളുത്തുള്ളി അരിഞ്ഞതും ഉള്ളി അരിഞ്ഞതും വഴറ്റുക. ഇതിൽ ചോളം കൂടി ചേർത്തി ഒരു രണ്ടു മിനിട്ടുകൂടി വഴറ്റുക.
ഇതിൽ രണ്ടു കപ്പ് വെള്ളം ചേർത്തി ആവശ്യത്തിന് ഉപ്പും ചേർത്തിയ ശേഷം തിളപ്പിക്കുക. അടുപ്പിൽ നിന്നും മാറ്റി തണുത്ത ശേഷം മിക്സിയിൽ ഇട്ടു അരക്കുക.
അരച്ച ശേഷം വീണ്ടും ഇത് പാനിൽ ഒഴിച്ച് അടുപ്പിൽ വെച്ചു ചെറിയ തീയിൽ ഒരു മിനിട്ടു വെക്കുക.
പാലിൽ ചോളമാവു കലക്കിയത് ഇതിൽ ഒഴിച്ച് ഇളക്കുക. ഒരു മിനിട്ടു കൂടി തിളപ്പിച്ച ശേഷം അടുപ്പിൽ നിന്നും മാറ്റുക. ഇതിൽ കുരുമുളകുപൊടി വിതറി ചൂടോടെ വിളമ്പുക.