മാങ്ങ ഇഞ്ചി ചമ്മന്തി
മാങ്ങ ഇഞ്ചി മാങ്ങയുടെ മണമുള്ള ഇഞ്ചിയുടെ ഗുണമുള്ള ഒരു കിഴങ്ങാണ്.
ചമ്മന്തിക്കും അച്ചാറിനും എല്ലാം നന്നായിരിക്കും. ഇഞ്ചി പോലെ തന്നെ പെട്ടെന്നു വളരുന്ന ഒരു കിഴങ്ങാണ്.
ആവശ്യമുള്ള സാധനങ്ങൾ
മാങ്ങ ഇഞ്ചി : 3 ഇഞ്ചു നീളത്തിൽ
തേങ്ങ ചിരവിയത് : ഒരു കപ്പ്
പച്ചമുളക് : 2 എണ്ണം
ഉപ്പ് ആവശ്യത്തിന്
പുളി : ഒരു ചെറിയ നെല്ലിക്കയോളം
ചെയ്യുന്ന വിധം
തേങ്ങയും മാങ്ങാ ഇഞ്ചിയും ഉപ്പും പുളിയും പച്ചമുളകും ചേർത്തി മിക്സിയിൽ നന്നായി അരക്കുക. ആവശ്യമെങ്കിൽ മാത്രം അല്പം വെള്ളം ചേർത്തി അരക്കാം.
പുളിക്കു പകരം മാങ്ങ ചേർത്തിയും അരക്കാം. ചോറിന്റെ കൂടെ കഴിക്കാൻ വളരെ നന്നായിരിക്കും.