chutney എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
chutney എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2018 മാർച്ച് 18, ഞായറാഴ്‌ച

Manga inji Chammanthi


മാങ്ങ ഇഞ്ചി ചമ്മന്തി 

മാങ്ങ  ഇഞ്ചി മാങ്ങയുടെ മണമുള്ള ഇഞ്ചിയുടെ ഗുണമുള്ള ഒരു കിഴങ്ങാണ്. 




ചമ്മന്തിക്കും അച്ചാറിനും എല്ലാം നന്നായിരിക്കും.  ഇഞ്ചി പോലെ തന്നെ പെട്ടെന്നു വളരുന്ന ഒരു കിഴങ്ങാണ്.





ആവശ്യമുള്ള സാധനങ്ങൾ 


മാങ്ങ ഇഞ്ചി                       : 3 ഇഞ്ചു നീളത്തിൽ 
തേങ്ങ ചിരവിയത്              : ഒരു കപ്പ് 
പച്ചമുളക്                           : 2 എണ്ണം 
ഉപ്പ്   ആവശ്യത്തിന് 
പുളി                                  : ഒരു ചെറിയ നെല്ലിക്കയോളം 


ചെയ്യുന്ന വിധം 

തേങ്ങയും മാങ്ങാ ഇഞ്ചിയും ഉപ്പും പുളിയും പച്ചമുളകും ചേർത്തി മിക്സിയിൽ നന്നായി അരക്കുക.  ആവശ്യമെങ്കിൽ മാത്രം അല്പം വെള്ളം ചേർത്തി അരക്കാം.
പുളിക്കു പകരം മാങ്ങ ചേർത്തിയും അരക്കാം. ചോറിന്റെ കൂടെ കഴിക്കാൻ വളരെ നന്നായിരിക്കും.





2016 ഓഗസ്റ്റ് 9, ചൊവ്വാഴ്ച

Peechinga sammanthi


പീച്ചിങ്ങ ചമ്മന്തി 





ആവശ്യമുള്ള സാധനങ്ങൾ :


പീച്ചിങ്ങ                             : 1 ചെറുത് 
തേങ്ങ                                : 1/2  കപ്പ് 
ഉഴുന്നു പരുപ്പ്                   : 1 ടേബിൾസ്പൂൺ 
ചുവന്ന മുളക്                   : 3 എണ്ണം 
കടലപരുപ്പ്                         : 1 ടേബിൾസ്പൂൺ 
പുളി                                   : ഒരു നെല്ലിക്ക വലുപ്പത്തിൽ 
ഉപ്പ്   ആവശ്യത്തിന് 
എണ്ണ                                  : 1 ടേബിൾസ്പൂൺ 



ചെയ്യുന്ന വിധം :


പീച്ചിങ്ങ കഴുകി തോലു ചെറുതായി ചീവി ( തോലു മുഴുവൻ കളയണമെന്നില്ല) ചെറുതായി മുറിച്ചു വെക്കുക.
ഒരു  ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി മുളകും കടലപരുപ്പും ഉഴുന്നുപരിപ്പും ചുവക്കുന്നതു വരെ വറുക്കുക. ഇതിൽ തേങ്ങ ചേർത്തി നിറം മാറുന്നതു വരെ വറുത്ത ശേഷം പീച്ചിങ്ങ മുറിച്ചതും ചേർത്തി ഒന്നുകൂടി വറുത്ത ശേഷം അടുപ്പിൽ നിന്നും മാറ്റി ആറിയ  ശേഷം പുളിയും ഉപ്പും ചേർത്തു  അരക്കണം. 
ഈ ചമ്മന്തി ചോറിനു നന്നായിരിക്കും.



2016 ജൂലൈ 7, വ്യാഴാഴ്‌ച

Mango chammanthi

മാങ്ങാ ചമ്മന്തി




ആവശ്യമുള്ള സാധനങ്ങൾ :


ചുവന്ന മുളക്                         : 4 എണ്ണം 
പച്ചമാങ്ങാ                           : 1/2 
തേങ്ങ ചിരവിയത്               : 1/4 കപ്പ്
ഇഞ്ചി                                  : 1/4" കഷ്ണം 
ഉപ്പ്  ആവശ്യത്തിന് 


ചെയ്യുന്ന വിധം:

മുളക് അടുപ്പിൽ തീയിലിട്ടു ചുട്ടെടുക്കുക. എന്നിട്ടു്  തേങ്ങയും മാങ്ങയും ഇഞ്ചിയും ഉപ്പും ചേർത്തി നന്നായരയ്ക്കുക.
മാങ്ങ പുളി നോക്കി  കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. അല്പം വെളിച്ചെണ്ണ മേലെ തൂവിയാൽ നന്നായിരിക്കും.
ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.


 




2014 ഡിസംബർ 1, തിങ്കളാഴ്‌ച

Thenga chutney


തേങ്ങ ചട്ണി



തേങ്ങ അഥവാ നാളികേര ചട്ണി മിക്കവാറും എല്ലാ പലഹാരങ്ങളുടെയും  കൂടെ കഴിക്കാൻ പറ്റിയതാണ്. ഇഡ്ഡലി, ദോശ, വട, പൊങ്കൽ, ഊത്തപ്പം, ഇടിയപ്പം, ആപ്പം എന്നിങ്ങനെ എല്ലാറ്റിനും ചേരുന്ന ഒരു വിഭവമാണ്.

ആവശ്യമുള്ള സാധനങ്ങൾ

തേങ്ങ ചിരവിയത്          : 1 കപ്പ്‌
പച്ചമുളക്                           : 3 എണ്ണം
പൊട്ടുക്കടല                       : 1 ടേബിൾസ്പൂണ്‍
ഇഞ്ചി                                    : ഒരു ചെറിയ കഷ്ണം
കടുക്                                     : 1/2 ടീസ്പൂണ്‍
ഉഴുന്നുപരുപ്പ്                    : 1/4 ടീസ്പൂണ്‍
എണ്ണ                                       : 1 ടീസ്പൂണ്‍
ചുവന്ന മുളക്                    : 1 രണ്ടായി പൊട്ടിച്ചത്
ഉപ്പു്  ആവശ്യത്തിന്
കറിവേപ്പില                       : ഒരു തണ്ട്

ചെയ്യുന്ന വിധം

തേങ്ങയും പച്ചമുളകും ഇഞ്ചിയും പൊട്ടുക്കടലയും ഉപ്പും ചേർത്തു മിക്സിയിൽ അല്പം വെള്ളം ചേർത്ത് നന്നായരക്കുക.


പച്ചമുളക് എരിവനുസരിച്ച്‌ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
ഒരു ചീനച്ചട്ടിയിൽ  എണ്ണയൊഴിച്ച്  ചൂടാകുമ്പോൾ കടുകിട്ടു പൊട്ടുമ്പോൾ ഉഴുന്നുപരുപ്പും മുളകു പൊട്ടിച്ചതും ഇടുക. ഉഴുന്ന് പരുപ്പ് നിറം മാറിയാൽ കറിവേപ്പിലയിട്ടു അരച്ചുവെച്ച ചട്ണിയിലേക്ക് ഒഴിക്കുക. വെള്ളം പോരെങ്കിൽ അല്പം ഒഴിക്കാം. ഇടത്തരം അയവോടെയുണ്ടാവണം.



ഇതുതന്നെ വെള്ളമില്ലാതെ അരച്ച് കട്ടിയായി ഉപയോഗിക്കാം, അതിൽ കടുകു വറുത്തിടണ്ട ആവശ്യമില്ല.  ബജ്ജിക്കും മറ്റും അത്തരം ചട്ണിയാണ് പതിവ്.
 

2014 നവംബർ 11, ചൊവ്വാഴ്ച

puli chammanthi

പുളി ചമ്മന്തി





ആവശ്യമുള്ള സാധനങ്ങൾ



ചുവന്നമുളക്                   : 4 എണ്ണം
ചെറിയ ഉള്ളി                   : 6 എണ്ണം
പുളി                                     : ഒരു ഗോലിയുടെ വലുപ്പത്തിൽ
ഉപ്പു് ആവശ്യത്തിന്
വെളിച്ചെണ്ണ                      : 1 ടീസ്പൂണ്‍  


ചെയ്യുന്ന വിധം  

മുളകും ഉള്ളിയും പുളിയും ഉപ്പും ചേർത്തി നന്നായരക്കുക.
മേലെ വെളിച്ചെണ്ണ ഒഴിക്കുക. നല്ല സ്വാദുള്ള ഒരു ചമ്മന്തിയണിത്.
മുളക് അവരവരുടെ എരിവനുസരിച്ച്‌ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

2014 മാർച്ച് 20, വ്യാഴാഴ്‌ച

Chuttaracha chammanthi

ചുട്ടരച്ച ചമ്മന്തി 


ആവശ്യമുള്ള സാധനങ്ങൾ 
കൊട്ട തേങ്ങ (കൊപ്ര)            : 1/4 മൂടി 
മാങ്ങ                                     : ഒരു പകുതി 
ചുവന്ന മുളക്                          : 3 എണ്ണം 
ഉപ്പു്    ആവശ്യത്തിന് 



ചെയ്യുന്ന വിധം 

മുളക് തീയിൽ  ചുട്ടെടുക്കുക. അതുപോലെ കൊപ്രയും കഷ്ണങ്ങളാക്കി തീയിൽ  ചുട്ടെടുക്കണം.
ചുട്ട മുളകും തേങ്ങയും മാങ്ങയും ഉപ്പും ചേർത്തി മിക്സിയിൽ നന്നായരച്ചെടുക്കുക.
പുളി  കൂടുതലുള്ള മാങ്ങയാണെങ്കിൽ അല്പം കുറച്ചു ചേർത്താൽ മതി. 
ചോറിന്റെ കൂടെ കഴിക്കാൻ നല്ല സ്വാദുണ്ടാവും!!

2014 ജനുവരി 2, വ്യാഴാഴ്‌ച

Puthina Chammanthi

പുതിന ചമ്മന്തി 

ആവശ്യമുള്ള സാധങ്ങൾ 

ചുവന്ന മുളക്             : 6 or 7 
ഉഴുന്നു പരുപ്പ്            : 2 ടേബിൾസ്പൂണ്‍ 
കടല പരുപ്പ്             : 2 ടേബിൾസ്പൂണ്‍
ഉലുവ                       : ഒരു നുള്ള്
മല്ലി                         : 1/4 ടീസ്പൂണ്‍
കായം                     : ഒരു ചെറിയ കഷ്ണം
തേങ്ങ                     : 1 കപ്പ്‌
പുതിനയില             : 1/2 കെട്ട്
ഉപ്പു്                         : ആവശ്യത്തിന്
പുളി                        : ഒരു ചെറിയ നരങ്ങയോളം
എണ്ണ                      : ഒരു ടീസ്പൂണ്‍ 

ചെയ്യുന്ന വിധം 


ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടായ ശേഷം കായം  ഇടുക. കായം വറുത്ത ശേഷം അതിൽ മല്ലി, മുളക്, ഉലുവ,കടലപരുപ്പ് , ഉഴുന്നുപരുപ്പ്  എന്നിവ യഥാക്രമം ഇട്ട്  നിറം മാറുന്നതുവരെ വറുക്കുക. ഇതിൽ ചിരകിയ തേങ്ങയും ചേർത്തി നന്നായി വറക്കുക. തീയിൽ  നിന്നും മാറ്റിയ ശേഷം പുതിനയില വഴറ്റുക.














ആറിയ ശേഷം പുളിയും ഉപ്പും ചേർത്തി മിക്സിയിൽ തരുതരുപ്പായി അരച്ചെടുക്കുക.
അരക്കുമ്പോൾ പുതിനയില ഒടുവിൽ ചേർത്തരച്ചാൽ മതി.  െെതരുസാദത്തിന്റെ  കൂടെ കഴിക്കാൻ നന്നായിരിക്കും.

  

2013 നവംബർ 19, ചൊവ്വാഴ്ച

Varutharacha chammanthi

വറുത്തരച്ച ചമ്മന്തി 

ആവശ്യമുള്ള  സാധനങ്ങൾ  

ചുവന്ന മുളക്                   : 5 എണ്ണം 
കടല പരുപ്പ്                   : 1 ടേബിൾ സ്പൂണ്‍ 
ഉഴുന്നു പരുപ്പ്                  : 1 ടേബിൾ സ്പൂണ്‍ 
കൊത്തമല്ലി                   : അര ടീസ്പൂണ്‍ 
കായം                            : ഒരു ചെറിയ കഷ്ണം 
തേങ്ങ ചിരവിയത്           : ഒരു കപ്പ്‌ 
കറിവേപ്പില                   : 2 കൊത്ത് 
ഉപ്പ്                               : ആവശ്യത്തിന് 
എണ്ണ                            : 1 ടേബിൾ സ്പൂണ്‍ 


ചെയ്യുന്ന വിധം 

ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടായ ശേഷം എണ്ണയൊഴിച്ച്  അതിൽ കായം ഇടുക. കായം വറുത്ത ശേഷം അതിൽ മുളകിട്ട് ഇളക്കി അതിന്റെ കൂടെ മല്ലി, ഉഴുന്നുപരിപ്പ് , കടലപരിപ്പ്‌ എന്നിവ ഇട്ട്  നിറം മാറുന്നത് വരെ വറുക്കുക. എന്നിട്ട് തേങ്ങ ചിരവിയതും ചേർത്തി ഇളം ബ്രൌണ്‍ നിറമാവുന്നതു വരെ വറുത്തു കറിവേപ്പിലയും ചേർത്തി  തീയിൽ  നിന്നും മാറ്റി വെക്കുക. തണുത്ത ശേഷം മിക്സിയിൽ ഇട്ടു കരുകരുപ്പയി അരച്ചെടുക്കുക. ചൂട് ചോറിൽ നെയ്യും ഈ അരച്ച ചമ്മന്തിയും ചേർത്ത് കഴിക്കാം. അല്ലെങ്കിൽ െെതരു സാദത്തിന്റെ  കൂടെ കഴിക്കാനും നന്നായിരിക്കും.