ആവശ്യമുള്ള സാധനങ്ങൾ :
കാരറ്റ് : ഒരെണ്ണം
ബീൻസ് : 5 എണ്ണം
ഉരുളക്കിഴങ്ങു് : ഒരെണ്ണം ചെറുത്
ക്യാപ്സിക്കം : 1/4 ഭാഗം
പച്ചപട്ടാണി : 1/4 കപ്പ്
എണ്ണ : 3 ടീസ്പൂൺ
ഉള്ളി : ഒരെണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1 ടീസ്പൂൺ
ജീരകം : ഒരു നുള്ള്
മഞ്ഞപ്പൊടി : 1/8 ടീസ്പൂൺ
കാശ്മീരി മുളകുപൊടി : 1/4 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
കസൂരി മേത്തി : 1ടീസ്പൂൺ
തക്കാളി അരച്ചത് : 1/4 കപ്പ്
മസാലക്കു വേണ്ടത് :
കൊത്തമല്ലി : 1 ടീസ്പൂൺ
ചുവന്ന മുളക് : 2 എണ്ണം
കുരുമുളക് : 1/4 ടീസ്പൂൺ
ജീരകം : 1/4 ടീസ്പൂൺ
ചെയ്യുന്ന വിധം:
മസാലക്കു വേണ്ട സാധനങ്ങൾ എണ്ണയില്ലാതെ വറുത്തെടുത്തു പൊടിച്ചു വെക്കുക.
പച്ചക്കറികൾ കഴുകി ചെറിയ കഷ്ണങ്ങളായി മുറിച്ചു വെക്കുക. ഒരു ഫ്രൈപാനിൽ എണ്ണ ചൂടാക്കി ജീരകം ഇട്ടു പൊട്ടിച്ച ശേഷം കസൂരി മേത്തി ഇടുക. ഇതിൽ അരിഞ്ഞ ഉള്ളിയും ചേർത്തി വഴറ്റുക. ഇനി ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് ഒന്നുകൂടി വഴറ്റി തീ കുറച്ച ശേഷം മുളകുപൊടിയും മഞ്ഞപ്പൊടിയും ചേർക്കുക.
നന്നായി ഇളക്കി തക്കാളി അരച്ചതു ചേർത്തി വഴറ്റിയ ശേഷം പൊടിച്ചു വെച്ച മസാല ചേർത്തുക. ഇതിൽ പച്ചക്കറികളും ഉപ്പും അരകപ്പ് വെള്ളവും ചേർത്തി മൂടിവെച്ചു വേവിക്കുക.
വെള്ളം അധികം ഇല്ലാത്ത കറിയാണിത്. ചപ്പാത്തി, റൊട്ടി, ചോറ് എല്ലാറ്റിനും ചേരുന്ന കറിയാണിത് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ