നേന്ത്രപഴം കാളൻ
ആവശ്യമുള്ള സാധനങ്ങൾ
നേന്ത്രപഴം : 2 എണ്ണം
മഞ്ഞപ്പൊടി : 1/2 ടീസ്പൂണ്‍
മുളകുപൊടി : 1/2 ടീസ്പൂണ്‍
പച്ചമുളക് : 3 എണ്ണം
തേങ്ങ ചിരവിയത് : ഒന്നര കപ്പ്
ജീരകം : 1/8 ടീസ്പൂണ്‍
പച്ചരി : 1/4 ടീസ്പൂണ്‍
െെതര് : 1 കപ്പ്
എണ്ണ : 1 ടേബിൾസ്പൂണ്‍
കടുക് : 1 ടീസ്പൂണ്‍
വറ്റൽമുളക് : 2 എണ്ണം
ഉലുവ : ഒരു നുള്ള്
കറിവേപ്പില : 1 തണ്ട്
വെല്ലം : ഒരു അച്ച്
ചെയ്യുന്ന വിധം
തേങ്ങ പച്ചമുളകും, പച്ചരിയും, ജീരകവും ചേർത്തി മയത്തിൽ അരച്ചുവെക്കുക.
പഴം ഒരിഞ്ചു നീളത്തിൽ മുറിച്ചു മഞ്ഞപ്പൊടിയും ഉപ്പും മുളകുപൊടിയും ഒരു കപ്പ് വെള്ളവും ചേർത്തി വേവിക്കുക. വെന്ത ശേഷം വെല്ലം ചേർക്കുക.
ഇതിൽ അരച്ചുവെച്ച തേങ്ങ ചേർത്തി ഒന്നു തിളച്ച ശേഷം തീ കുറച്ച് െെതര് ഉടച്ച് ചേർക്കുക. നന്നായി ഇളക്കിയ ശേഷം തിളക്കും മുമ്പ് കറിവേപ്പില ചേർത്തി വാങ്ങിവെക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടുമ്പോൾ മുളകു പൊട്ടിച്ചതും ഉലുവയും ഇട്ട് വറുത്ത് കൂട്ടാനിൽ ഒഴിക്കുക. പഴം കാളൻ തയ്യാർ!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ