ഉരുളക്കിഴങ്ങ് സ്റ്റു
വലിയ ഉള്ളി : 1 വലുത്
പച്ചമുളക് : 2 എണ്ണം
ഇഞ്ചി : 1/2" നീളത്തിൽ
തേങ്ങാപാൽ (ഒന്നാം പാൽ ) : 1/2 കപ്പ്
തേങ്ങാപാൽ (രണ്ടാം പാൽ ) : 1 കപ്പ്
ഉപ്പ് : ആവശ്യത്തിന്
കറിവേപ്പില : 1 തണ്ട്
വെളിച്ചെണ്ണ : 1 ടേബിൾസ്പൂണ്‍
ചെയ്യുന്ന വിധം
ഉരുളകിഴങ്ങു വേവിച്ച് തോല് കളഞ്ഞു വെക്കുക.
ഉള്ളിയും ഇഞ്ചിയും നീളത്തിലരിഞ്ഞു വെക്കുക. പച്ചമുളക് നീളത്തിൽ കീറി വെക്കുക.
ഉള്ളിയും, പച്ചമുളകും ഇഞ്ചിയും രണ്ടാം പാലിൽ വേവിക്കുക. വേവിച്ച ഉരുളകിഴങ്ങ് പൊടിച്ചു ഇതിൽ ചേർക്കുക. വെള്ളം പോരെങ്കിൽ അല്പം ഒഴിക്കണം. ഉപ്പും ചേർത്ത് തിളപ്പിക്കുക. ഏറ്റവും ഒടുവിൽ ഒന്നാം പാൽ ചേർത്തതും അടുപ്പിൽ നിന്നു വാങ്ങിവെക്കുക. വെളിച്ചെണ്ണയും കറിവേപ്പിലയും ചേർക്കുക. ഇഡ്ഡലിക്കും ദോശക്കും നൂൽപുട്ടിനും എല്ലാം ചേരുന്ന ഒരു കറിയാണ് ഇതു്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ