ചിക്കൻ മസാല
ആവശ്യമുള്ള സാധനങ്ങൾ
കോഴി : 1/2 കിലോ
മഞ്ഞപ്പൊടി : 1/2 ടീസ്പൂണ്‍
മുളകുപൊടി : 1 ടേബിൾസ്പൂണ്‍
മല്ലിപ്പൊടി : 1 ടീസ്പൂണ്‍
കുരുമുളക് : 1 ടീസ്പൂണ്‍
വലിയ ഉള്ളി : 2 എണ്ണം
തക്കാളി : 2 എണ്ണം
ഇഞ്ചി : ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി : 4 അല്ലി
പട്ട : ഒരു ചെറിയ കഷ്ണം
ഗ്രാമ്പൂ : 4 എണ്ണം
ഉപ്പു് ആവശ്യത്തിന്
എണ്ണ : 4 ടേബിൾസ്പൂണ്‍
മല്ലിയില അലങ്കരിക്കാൻ
ചെയ്യുന്ന വിധം
കോഴി തോലുകളഞ്ഞു നന്നായി കഴുകി വെക്കണം.
കുരുമുളകു പൊടിച്ചു വെക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ഒന്ന് ചതച്ചു വെക്കുക.
ഉള്ളി ഘനമില്ലാതെ നീളത്തിൽ അരിഞ്ഞു വെക്കുക.
ഒരു നോണ്‍ സ്റ്റിക് പാനിൽ ഒരു ടേബിൾസ്പൂണ്‍ എണ്ണയൊഴിച്ചു ചൂടാവുമ്പോൾ തീ കുറച്ച്, മഞ്ഞപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ഉപ്പും ഇട്ടു ഇളക്കി പച്ചമണം മാറിയതും കഴുകി വെച്ച കോഴി ഇട്ടു നന്നായി വഴറ്റുക. ബ്രൌണ്‍ നിറം വന്നാൽ മാറ്റിവെക്കുക. കരിഞ്ഞുപോകരുത്.
വേറൊരു പാനെടുത്ത് ബാക്കി എണ്ണയൊഴിച്ച് പട്ടയും ഗ്രമ്പ്പോവും ഇട്ടു അരിഞ്ഞുവെച്ച ഉള്ളിയും ഇട്ടു നന്നായി വഴറ്റി അതിൽ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും കുരുമുളകുപൊടിയും ഇട്ട് ഒന്നു കൂടി വഴറ്റി തക്കാളി ചെറുതായി അരിഞ്ഞു ചേർക്കുക.
തക്കാളി കുഴഞ്ഞ പരുവമാവുമ്പോൾ മാറ്റി വെച്ച കോഴി ചേർത്തി നന്നായി ഒന്നിളക്കി കൊടുത്ത് അല്പം വെള്ളം ഒഴിച്ചു അടച്ചുവെക്കുക. വെള്ളം വളരെ കുറച്ചു ചേർത്താൽ മതി.
ഉപ്പു നോക്കിയ ശേഷം വേണമെങ്കിൽ മസാലയിൽ അല്പം കൂടി ചേർക്കുക.
ചെറിയ തീയിൽ വേവിക്കണം. കോഴി വെന്താൽ പാത്രം തുറന്ന് ഇടക്കിളക്കി മസാല കോഴിയിൽ പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ തീ കെടുത്തി മല്ലിയില തൂകി വിളമ്പുന്ന പാത്രത്തിലേക്കു മാറ്റാം.
ചോറിനും ചപ്പാത്തിക്കും ചേരുന്ന ഒരു കറിയാണിത്!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ