മൈസൂർ ബോണ്ട
ആവശ്യമുള്ള സാധനങ്ങൾ :
മൈദാ : 1/2 കപ്പ്
അരിപ്പൊടി : 1/4 കപ്പ്
ആപ്പ സോഡാ (soda bicarb ) : ഒരു നുള്ള്
പച്ചമുളക് : 2 എണ്ണം
ഇഞ്ചി : അര ഇഞ്ചു നീളത്തിൽ കഷ്ണം
ജീരകം : ഒരു നുള്ള്
തേങ്ങ കഷ്ണം : 1 ടേബിൾസ്പൂണ്‍
െെതര് : 2 ടേബിൾസ്പൂണ്‍
ഉപ്പു് ആവശ്യത്തിന്
എണ്ണ വറുക്കാൻ ആവശ്യത്തിന്
ചെയ്യുന്ന വിധം :
പച്ചമുളകും ഇഞ്ചിയും ചെറുതായി അരിഞ്ഞു വെക്കുക.
തേങ്ങ ചെറിയ പല്ലുപോലെ അരിഞ്ഞു വെക്കുക.
മൈദയും അരിപ്പൊടിയും സോഡാപ്പൊടിയും തൈരും ഉപ്പും കലർത്തി ഇരുപതു മിനിട്ടു വെക്കുക. ഇരുപതു മിനിറ്റിനു ശേഷം നന്നായി സ്പൂണ് കൊണ്ടു ഇളക്കിയ ശേഷം അരിഞ്ഞു വെച്ച ഇഞ്ചിയും പച്ചമുളകും അരിഞ്ഞതും തേങ്ങ കഷ്ണങ്ങളും ജീരകവും എല്ലാം ഇട്ട് നന്നായി കലർത്തി വെക്കുക.
ഒരു ചീനച്ചട്ടിയിൽ വറുക്കാൻ ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാക്കുക. കലർത്തി വെച്ച മാവ് ഓരോ ചെറിയ ഉരുളകളാക്കി ചൂടായ എണ്ണയിൽ ഇട്ടു (ഓരോ പ്രാവശ്യവും നാലോ അഞ്ചോ എണ്ണം ഇടാം) ചെറിയ തീയിൽ നന്നായി മൊരിയുന്നതു വരെ വറുത്തെടുക്കുക.
ചൂടോടെ തേങ്ങ ചട്ണിയും ചേർത്തി കഴിക്കാൻ നല്ല സ്വാദുണ്ടാവും!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ