മുളകു വറുത്ത പുളി
മുളകുവറുത്ത പുളി ഒരു പഴയ നാടൻ കൂട്ടാനാണ്. പണ്ടത്തെ തറവാടുകളിൽ കൂട്ടുകുടുംബം ഉള്ള കാലത്ത് സാധാരണ ഉണ്ടാക്കാറുള്ള കൂട്ടാനാണ്. ഇതു പാലക്കാട് ഭാഗത്ത് മാത്രമാണ് അധികം കണ്ടിട്ടുള്ളത്, അതുകൊണ്ടുതന്നെ ഇതിനു പാലക്കടാൻ തറവാട്ടു പുളി എന്നും പറയാറുണ്ട്. മുളകു വറുത്ത പുളിയും നങ്കിമീൻ വറുത്തതും കൂട്ടി ഉണ്ണാൻ നല്ല സ്വാദുണ്ടാവും!!
വേണ്ട സാധനങ്ങൾ
പുളി ... നാരങ്ങ വലുപ്പത്തിൽ
ചെറിയ ഉള്ളി ... 15 എണ്ണം
പച്ചമുളക് ... 2 എണ്ണം
ഉലുവ ... ഒരു നുള്ള്
കടുക് ... അര ടീസ്പൂണ്‍
ഇഞ്ചി ... അര ഇഞ്ച് കഷ്ണം
ചുവന്ന മുളക് ... 2 എണ്ണം
വെളുത്തുള്ളി ... 5 ഇല്ലി
ഉപ്പ് ... ആവശ്യത്തിന്
വെളിച്ചെണ്ണ ... ആവശ്യത്തിന്
കറിവേപ്പില ... ഒരു തണ്ട്
വെളിച്ചെണ്ണ ... ആവശ്യത്തിന്
കറിവേപ്പില ... ഒരു തണ്ട്
ചെയ്യുന്ന വിധം
ഉള്ളി ചെറുതായരിഞ്ഞു വെക്കുക .
പുളി രണ്ടു കപ്പ് വെള്ളത്തിലിട്ടു 30 മിനിട്ടു വെക്കുക.
പച്ചമുളക് രണ്ടായി കീറി വെക്കുക.
ഒരു ചീനച്ചട്ടിയിൽ 2 ടേബിൾ സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകിട്ട് പോട്ടിയശേഷം കറിവേപ്പിലയും ചുവന്ന മുളക് രണ്ടായി പൊട്ടിച്ചതും ചേർക്കുക . അതിനു ശേഷം വെളുത്തുള്ളി ചേർത്ത് വഴറ്റുക. നിറം മാറി വരുമ്പോൾ ചെറിയ ഉള്ളിയും പച്ചമുളക് നീളത്തിലരിഞ്ഞതും ചേർത്തി വഴറ്റുക . ഇതിൽ പുളി പിഴിഞ്ഞതും ഉപ്പും ചേർത്തി തീ കുറച്ചു നന്നായി തിളപ്പിക്കുക.
മുളകുവറുത്തപുളിയും കൊണ്ടാട്ടവും മീൻ വറുത്തതും കൂട്ടി ഊണു കഴിച്ചാൽ നല്ല സ്വാദുണ്ടാവും!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ