ആവശ്യമുള്ള സാധനങ്ങൾ :
- പച്ചരി : 2 കപ്പ്
- അവിൽ : ഒരു പിടി
- പച്ചമുളക് : ഒന്ന്
- ജീരകം : ഒരു നുള്ള്
- മല്ലിയില അരിഞ്ഞത് : 1 കപ്പ്
- ഉപ്പ് ആവശ്യത്തിന്
- വെളിച്ചെണ്ണ : 2 ടേബിൾസ്പൂൺ
ചെയ്യുന്ന വിധം :
- പച്ചരിയും അവിലും കഴുകി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം പച്ചമുളകും ജീരകവും ഉപ്പും മല്ലിയിലയും ചേർത്തി നന്നായി അരക്കുക.
- പാകത്തിന് വെള്ളമൊഴിച്ചു കലക്കി വെക്കുക.
- ഒരു ദോശ തവ ചൂടാക്കി കലക്കിയ മാവെടുത്തു ഒരു കയിൽ ദോശക്കല്ലിന്റെ നടുവിൽ ഒഴിച്ച് ഒരേ ഘനത്തിൽ വട്ടത്തിൽ പരത്തുക.
- അല്പം എണ്ണ തൂവിക്കൊടുത്തു മൊരിയിപ്പിച്ചെടുക്കുക.