പൂരി
ആവശ്യമുള്ള സാധനങ്ങൾ :
ഗോതന്പുമാവ് : 2 കപ്പ്
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
എണ്ണ : 2 ടീസ്പൂൺ
എണ്ണ വറുക്കാൻ ആവശ്യത്തിന്
ചെയ്യുന്ന വിധം
ഒരു പരന്ന പാത്രത്തിൽ ഗോതന്പുമാവും ഉപ്പും ചേർത്തി ഇളക്കി കുറേശ്ശേ വെള്ളം ചേർത്തി കൈകൊണ്ട് നല്ലപോലെ കുഴക്കുക. അതിൽ അല്പം എണ്ണ തടവി ഒന്ന് കൂടി കുഴച്ചു വെക്കുക. ഒരു അഞ്ചു മിനിറ്റു നേരത്തേക്ക് മാവ് മൂടിവെക്കുക.
കുഴച്ചുവെച്ച മാവിൽ നിന്നും ചെറിയ നാരങ്ങയുടെ വലുപ്പത്തിൽ ഒരു ഉരുള എടുത്തു പൂരിയുടെ വലുപ്പത്തിൽ ഒരേ ഘനത്തിൽ പരത്തിവെക്കുക. ഒരു പേപ്പറിൽ പരത്തി ഇടാവുന്നതാണ്.
ഒരു ചീനചട്ടിയോ ഫ്രയിങ് പാനോ എടുത്തു എണ്ണയൊഴിച്ചു ചൂടാക്കിയ ശേഷം ഓരോ പൂരിയായി എണ്ണയിൽ വറുത്തു കോരുക.
കടല കറിയോ ഉരുളക്കിഴങ്ങു മസാലയോ ചേർത്തി ചൂടോടെ കഴിക്കാവുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ