മുറുക്കു്
ആവശ്യമുള്ള സാധനങ്ങൾ
അരിപ്പൊടി : 3 കപ്പ്
പോട്ടുക്കടല പൊടി : 1 കപ്പ്
ജീരകം : 1 ടേബിൾ സ്പൂണ്‍
എള്ള് : 1 ടേബിൾസ്പൂണ്‍
കായപ്പൊടി : 1/8 ടീസ്പൂണ്‍
ഉപ്പു് ആവശ്യത്തിന്
എണ്ണ വറുക്കാൻ വേണ്ടത്
ചെയ്യുന്ന വിധം
അരിപ്പൊടിയും പൊട്ടുകടലപ്പൊടിയും ഉപ്പും കായപ്പൊടിയും എള്ളും ജീരകവും എല്ലാം നന്നായി കലർത്തുക.
ഇതിൽ ചൂടുള്ള രണ്ടു ടീസ്പൂണ്‍ എണ്ണയൊഴിച്ച് ഒന്നുകൂടി കലർത്തി കുറേശ്ശെ വെള്ളം ഒഴിച്ച് കൈകൊണ്ട് നന്നായി മൃദുവായി കുഴച്ചു വെക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കാൻ വെക്കുക.
ഈ കുഴച്ച മാവ് കുറേശ്ശെ എടുത്തു മുറുക്കു ചില്ലിട്ട സേവനാഴിയിൽ
നിറക്കുക.
ഒരു പരന്ന കിണ്ണത്തിലേക്കു ചെറിയ വട്ടത്തിൽ പിഴിഞ്ഞു വെക്കുക.
ഒരു പരന്ന കിണ്ണത്തിലേക്കു ചെറിയ വട്ടത്തിൽ പിഴിഞ്ഞു വെക്കുക.
ചൂടായ എണ്ണയിലേക്കു ഓരോന്നായി പതുക്കെ ഇടുക. ഒരു പ്രാവശ്യം നാലോ അഞ്ചോ മുറുക്കുകൾ ഇടാവുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ