മുട്ടക്കറി
ആവശ്യമുള്ള സാധനങ്ങൾ
മുട്ട : 3 എണ്ണം
വലിയ ഉള്ളി : 1
ഇഞ്ചി : 1/2 " കഷ്ണം
വെളുത്തുള്ളി : 3 അല്ലി
പച്ചമുളക് : 2 എണ്ണം
തക്കാളി : 1
മുളകുപൊടി : 1/2 ടീസ്പൂൺ
മല്ലിപ്പൊടി : 1 ടീസ്പൂൺ
മഞ്ഞപ്പൊടി : 1/8 ടീസ്പൂൺ
ഉപ്പു് ആവശ്യത്തിന്
തേങ്ങാപാൽ : 1 കപ്പ്
എണ്ണ : 2 ടേബിൾസ്പൂൺ
മല്ലിയില അല്പം
ചെയ്യുന്ന വിധം
മുട്ട വേവിച്ചു തോലു കളഞ്ഞു വെക്കുക.
ഉള്ളി ചെറുതായരിഞ്ഞു വെക്കുക. ഇഞ്ചി, പച്ചമുളക് , വെളുത്തുള്ളി എല്ലാം ചെറുതായരിഞ്ഞു വെക്കണം. തക്കാളിയും അരിഞ്ഞുവെക്കുക.
ഒരു നോൺ സ്റ്റിക് പാനിൽ എണ്ണയൊഴിച്ച് ചൂടാക്കിയ ശേഷം അരിഞ്ഞു വെച്ച ഉള്ളിയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും എല്ലാം ഇട്ടു നന്നായി വഴറ്റുക.
തീ ചെറുതാക്കിയ ശേഷം മുളകുപൊടി മല്ലിപ്പൊടി മഞ്ഞപ്പൊടി എന്നിവ ചേർത്തി നന്നായി ഇളക്കണം. പച്ചമണം മാറിയ ശേഷം തക്കാളി അരിഞ്ഞതും ഉപ്പും ചേർത്തി നന്നായി വഴറ്റുക.
തക്കാളി കുഴഞ്ഞ പരുവത്തിൽ മുട്ട കുറുകെ രണ്ടായി അരിഞ്ഞതും ചേർത്തുക . ഇനി തേങ്ങാപാലും ചേർത്തി രണ്ടു മിനിറ്റു ചെറുതീയിൽ വെച്ച ശേഷം അടുപ്പിൽ നിന്നും മാറ്റി വെക്കുക.
വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക. മല്ലിയില മേലെ തൂവുക.
- ചോറിനും ചപ്പാത്തിക്കും ചേരുന്ന കറിയാണിത് . കുറുകിയ പരുവത്തിലായിരിക്കണം ഈ കറി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ