നെയ് പായസം
നെയ് പായസം സാധാരണ അമ്പലങ്ങളിലും മറ്റും നേദിച്ചു പ്രസാദമായി കിട്ടാറുണ്ട്. നല്ല മധുരമുണ്ടാവും. അതുകൊണ്ട് തന്നെ അധികം കഴിക്കാൻ പ്രയാസമാണ്.നമ്മുടെ രുചിക്കനുസരിച്ച് മുധുരം കൂടുകയോ കുറയ്ക്കുകയോ ചെയ്യാം.
ആവശ്യമുള്ള സാധനങ്ങൾ :
പച്ചരി :1/2 കപ്പ്
വെല്ലം : 1/2 കിലോ
നെയ്യ് : 1/4 കപ്പ്
അണ്ടിപരുപ്പ് : 10 എണ്ണം
ചെയ്യുന്ന വിധം :
അരി ഒരു കപ്പ് വെള്ളം ചേർത്തി പ്രഷർ കുക്കറിൽ മൂന്ന് വിസിൽ വരുന്നതുവരെ ഇടത്തരം തീയിൽ വേവിക്കുക.
രണ്ടായി മുറിഞ്ഞ പൊടിയരിയും ഉപയോഗിക്കാം.
വെല്ലം അല്പം വെള്ളത്തിൽ ഉരുക്കാൻ അടുപ്പിൽ വെക്കുക. വെല്ലം അലിഞ്ഞാൽ അടുപ്പിൽ നിന്നും മാറ്റി അരിച്ചെടുക്കുക. അരിച്ചെടുത്ത വെല്ലം വേവിച്ച അരിയിലേക്കൊഴിക്കുക.
നന്നായി ഇളക്കി ചെറിയ തീയിൽ വേവിക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കി ക്കൊടുക്കണം, കുറേശ്ശെ നെയ്യും ഒഴിച്ച് കൊടുക്കണം. ഏലക്കാപ്പൊടി ചേർത്തി നന്നായി ഇളക്കണം.
പായസം കട്ടിയായി തുടങ്ങുമ്പോൾ അടുപ്പിൽ നിന്നും മാറ്റുക. ഒരു ടേബിൾ സ്പൂൺ നെയ്യിൽ അണ്ടിപരുപ്പ് പൊട്ടിച്ചിട്ട് ഇളം ബ്രൌൺ നിറം ആവുന്നതു വരെ വറുക്കുക. നെയ്യോടുകൂടി പായസത്തിൽ ഒഴിക്കുക. ആറുമ്പോൾ ഒന്നുകൂടി കട്ടിയാവും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ