പീച്ചിങ്ങ ചമ്മന്തി
ആവശ്യമുള്ള സാധനങ്ങൾ :
പീച്ചിങ്ങ : 1 ചെറുത്
തേങ്ങ : 1/2 കപ്പ്
ഉഴുന്നു പരുപ്പ് : 1 ടേബിൾസ്പൂൺ
ചുവന്ന മുളക് : 3 എണ്ണം
കടലപരുപ്പ് : 1 ടേബിൾസ്പൂൺ
പുളി : ഒരു നെല്ലിക്ക വലുപ്പത്തിൽ
ഉപ്പ് ആവശ്യത്തിന്
എണ്ണ : 1 ടേബിൾസ്പൂൺ
ചെയ്യുന്ന വിധം :
പീച്ചിങ്ങ കഴുകി തോലു ചെറുതായി ചീവി ( തോലു മുഴുവൻ കളയണമെന്നില്ല) ചെറുതായി മുറിച്ചു വെക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി മുളകും കടലപരുപ്പും ഉഴുന്നുപരിപ്പും ചുവക്കുന്നതു വരെ വറുക്കുക. ഇതിൽ തേങ്ങ ചേർത്തി നിറം മാറുന്നതു വരെ വറുത്ത ശേഷം പീച്ചിങ്ങ മുറിച്ചതും ചേർത്തി ഒന്നുകൂടി വറുത്ത ശേഷം അടുപ്പിൽ നിന്നും മാറ്റി ആറിയ ശേഷം പുളിയും ഉപ്പും ചേർത്തു അരക്കണം.
ഈ ചമ്മന്തി ചോറിനു നന്നായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ