ചുണ്ടങ്ങ പുളി
ആവശ്യമുള്ള സാധനങ്ങൾ :
ചുണ്ടങ്ങ : 1 കപ്പ്
തേങ്ങ : 1 കപ്പ്
ചെറിയ ഉള്ളി : 6 എണ്ണം
കടുക് : 1 ടീസ്പൂൺ
എണ്ണ : 2 ടേബിൾസ്പൂൺ
മഞ്ഞപ്പൊടി : 1/4 ടീസ്പൂൺ
പുളി : ഒരു നാരങ്ങാവലുപ്പത്തിൽ
ഉപ്പ് ആവശ്യത്തിന്
വറുത്തരക്കാൻ ആവശ്യമായത് :
മുളകുപൊടി : 1 ടീസ്പൂൺ
മല്ലിപ്പൊടി : 2 ടീസ്പൂൺ
ഉലുവ : ഒരു നുള്ള്
ചെറിയ ഉള്ളി : 5 എണ്ണം
എണ്ണ : 1 ടീസ്പൂൺ
ചെയ്യുന്ന വിധം :
ചുണ്ടങ്ങ ഒന്നു ചെറുതായി ചതച്ചു വെള്ളത്തിലിടുക.
ഒരു ചീനച്ചട്ടിയിൽ ഒരു ടേബിൾസ്പൂൺ എണ്ണ ചൂടാക്കി അതിൽ ഉലുവയിട്ടു നിറം മാറിത്തുടങ്ങുമ്പോൾ തീ ചെറുതാക്കി മുളകുപൊടിയും മല്ലിപ്പൊടിയും ചേർക്കുക. പച്ചമണം മാറിയതും അടുപ്പിൽ നിന്നും മാറ്റി ചെറിയ ഉള്ളി ചേർത്തി അരച്ചുവെക്കണം.
തേങ്ങ നന്നായി അരച്ചുവെക്കണം.
പുളി അരമണിക്കൂർ വെള്ളത്തിലിട്ടു വെച്ച ശേഷം നന്നായി പിഴിഞ്ഞെടുത്തു അരിച്ചു വെക്കുക.
ചതച്ചു വെച്ചു വെള്ളത്തിലിട്ടു വെച്ച ചുണ്ടങ്ങ രണ്ടു പ്രാവശ്യം കഴുകി എടുത്തു വെക്കുക.
ഒരു ചീനച്ചട്ടിയിൽ അല്പം എണ്ണ ചൂടാക്കി ചുണ്ടങ്ങ വതക്കുക.
ഒരു ചട്ടിയിൽ അല്ലെങ്കിൽ ഏതെങ്കിലും പാത്രത്തിൽ പുളി വെള്ളവും അതിൽ അരച്ചുവെച്ച മസാലയും മഞ്ഞപ്പൊടിയും ഉപ്പും ചേർത്തി തിളപ്പിക്കുക. ഇതിൽ വതക്കി വെച്ച ചുണ്ടങ്ങയും ചേർത്തി നല്ലപോലെ ഒരു മൂന്നു മിനിട്ടു തിളപ്പിക്കുക. ഇതിൽ തേങ്ങ അരച്ചതും ചേർത്തി ഒന്നു കൂടി തിളപ്പിച്ച് അടുപ്പിൽ നിന്നും വാങ്ങി വെക്കുക.
ഒരു സ്പൂൺ എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടിയാൽ ഉള്ളി ചെറുതായി അരിഞ്ഞതും ചേർത്തി നന്നായി വഴറ്റി കറിവേപ്പിലയും ചേർത്തി കറിയിലേക്കൊഴിക്കുക. ചുണ്ടങ്ങ പുളി റെഡി!
ചൂടുള്ള ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.