കായ എരിശ്ശേരി
ആവശ്യമുള്ള സാധനങ്ങൾ :
കായ : 4 എണ്ണം
ചെറുപയർ : 1/2 കപ്പ്
തേങ്ങ : 1 കപ്പ്
ജീരകം : ഒരു നുള്ള്
ചെറിയ ഉള്ളി : 3 എണ്ണം
മുളകുപൊടി : ഒന്നര ടീസ്പൂൺ
മഞ്ഞപ്പൊടി : 1/8 ടീസ്പൂൺ
കടുക വറുക്കാൻ
കടുക് : 1/2 ടീസ്പൂൺ
ചുവന്ന മുളക് : 1 രണ്ടായി പൊട്ടിച്ചത്
കറിവേപ്പില : 1 തണ്ട്
എണ്ണ : 1 ടേബിൾസ്പൂൺ
ചെറിയ ഉള്ളി : 2 എണ്ണം
ചെയ്യുന്ന വിധം
കായ തോലു കളഞ്ഞു അല്പം മഞ്ഞപ്പൊടി ചേർത്ത വെള്ളത്തിൽ 5 മിനിട്ടു ഇട്ടുവെക്കുക. അതിനു ശേഷം നന്നായി കഴുകി വെക്കുക.
തേങ്ങയും അര സ്പൂൺ മുളകുപൊടിയും ജീരകകവും 3 ചെറിയ ഉള്ളിയും കൂടി അരച്ച് വെക്കുക.
ചെറുപയറും കായയും മഞ്ഞപ്പൊടിയും ഒരു സ്പൂൺ മുളകുപൊടിയും ഉപ്പും കൂടി പ്രഷർ കുക്കറിൽ ഒരു വിസിൽ വരുന്നത് വരെ വെക്കുക. അതിനു ശേഷം തീ കുറച്ചു 5 മിനിട്ടു കൂടി വെച്ച ശേഷം തീ ഓഫ് ചെയ്യുക.
കുക്കർ ആറിയ ശേഷം തുറന്നു തേങ്ങ അരച്ചതും ചേർത്തി നന്നായി ഇളക്കുക. ഒന്നു കൂടി തിളപ്പിച്ച ശേഷം തീയിൽ നിന്നും മാറ്റുക. വെള്ളം പാകത്തിന് ചേർക്കണം, ഒരു കുറുകിയ കറിയാണിത്.
ഒരു ചീനച്ചട്ടിയിൽ അല്പം എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുകും മുളക് പൊടിച്ചതും ചേർക്കുക. കടുകു പൊട്ടിയ ശേഷം കറിവേപ്പിലയും ഉള്ളി ചെറുതായരിഞ്ഞതും ചേർത്തി, ഉള്ളി ഒന്ന് നന്നായി വഴറ്റിയ ശേഷം കുറിയിലേക്കൊഴിക്കുക. ചോറിന്റെ കൂടെ കഴിക്കാൻ നല്ലതായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ