തക്കാളി സൂപ്പ്
ആവശ്യമുള്ള സാധനങ്ങൾ
തക്കാളി : 5 എണ്ണം
കാരറ്റ് : 1/2
ഉള്ളി : 1 ചെറുത്
വെളുത്തുള്ളി : 2 അല്ലി
റൊട്ടി കഷ്ണം : 2 എണ്ണം
വെണ്ണ : 1 ടേബിൾസ്പൂണ്‍
മൈദ : 1 ടേബിൾസ്പൂണ്‍
ഉപ്പു് ആവശ്യത്തിന്
കുരുമുളക് : 1/2 ടീസ്പൂണ്‍
പഞ്ചസാര : 1/2 ടീസ്പൂണ്‍
ചെയ്യുന്ന വിധം
കാരറ്റും തക്കാളിയും ഉള്ളിയും മുറിച്ചു വെക്കുക.
ഒരു പ്രഷർ കുക്കറിൽ വെണ്ണ ചൂടാക്കി അതിൽ മൈദയിട്ട് വറക്കുക. ഇതിൽ തക്കാളി, ഉള്ളി, വെളുത്തുള്ളി, കാരറ്റ് എന്നിവ ചേർത്തി 3 കപ്പ് വെള്ളം ഒഴിച്ചു് കുക്കർ അടച്ചു വേവിക്കുക.
കുക്കർ ആറിയ ശേഷം തുറന്ന് ഒരു മിക്സിയിൽ അടിക്കുക. അതിനു ശേഷം അടുപ്പിൽ വെച്ച് ഉപ്പു ചേർത്തി ചെറിയ തീയിൽ രണ്ടു മൂന്ന് മിനിട്ട് തിളപ്പിക്കുക. പഞ്ചസാര ചേർത്ത് തീയിൽ നിന്നും മാറ്റുക.
റൊട്ടി കഷ്ണങ്ങൾ ദോശകല്ലിൽ വെച്ച് നന്നായി തിരിച്ചും മറിച്ചും ഇട്ട് ചൂടാക്കുക. വേണമെങ്കിൽ അല്പം നെയ്യോ വെണ്ണയോ തടവിയ ശേഷം ചൂടാക്കാം. എന്നിട്ട് ചെറിയ ചതുര കഷ്ണങ്ങളാക്കി മുറിച്ചു വെക്കുക.
സൂപ്പ് വിളമ്പുന്ന പത്രത്തിലേക്ക് മാറ്റുക. കുരുമുളകുപൊടി വിതറി റൊട്ടികഷ്ണങ്ങൾ ഇട്ടു ചൂടോടെ കഴിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ