റവ ലഡ്ഡു
വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു മധുര പലഹാരമാണ് റവ ലഡ്ഡു.
ആവശ്യമുള്ള സാധനങ്ങൾ
റവ : 1 കപ്പ്
പഞ്ചസാര : 1 കപ്പ്
നെയ്യ് : 1 ടേബിൾസ്പൂണ്‍
അണ്ടിപരുപ്പ് : 10 എണ്ണം
മുന്തിരിങ്ങ : 10 എണ്ണം
പാൽ : 5 ടേബിൾസ്പൂണ്‍
ചെയ്യുന്ന വിധം
മിക്സിയിൽ പഞ്ചസാര ചെറുതായൊന്നു പൊടിച്ചു വെക്കുക.
ഒരു നോണ്‍സ്റ്റിക് പാനിൽ നെയ്യൊഴിച്ച് അണ്ടിപരുപ്പും മുന്തിരിയും വറുത്തു കോരുക. അണ്ടിപരുപ്പ് മൂന്നോ നാലോ ആയി പൊട്ടിച്ചു വേണം വറുക്കാൻ. അണ്ടിപരുപ്പ് ഇളം ബ്രൌണ്‍ നിറമാവുമ്പോൾ മുന്തിരി ഇട്ടാൽ മതി അല്ലെങ്കിൽ മുന്തിരി കരിഞ്ഞു പോകും.
അതെ നെയ്യിൽ റവ ഇട്ടു വറുക്കുക. ഇളക്കിക്കൊണ്ടിരിക്കണം അല്ലെങ്കിൽ അടി കരിയാൻ സാധ്യതയുണ്ട്.
നിറം മാറും മുമ്പു തന്നെ തീ കുറച്ച് പൊടിച്ച പഞ്ചസാര ചേർത്ത് ഇളക്കുക. വറുത്തു വെച്ച അണ്ടിപരുപ്പും മുന്തിരിയും ചേർത്തി നന്നായി ഇളക്കുക.
അടുപ്പിൽ നിന്നും മാറ്റി പാൽ ഒന്നു ചൂടാക്കുക. ഈ പാൽ കുറേശ്ശെയായി വറുത്ത റവയിൽ ഒഴിച്ച് ചെറുചൂടോടെ തന്നെ ഉരുട്ടിയെടുക്കുക.
അല്പം പൊടിച്ച പഞ്ചസാര ഒരു പേപ്പറിൽ തൂവിവെക്കണം. ഉരുട്ടിയ ഉടനെ ലഡ്ഡു ഈ പഞ്ചസാരയിൽ ഇടുക. കുറച്ച് ആറുമ്പോൾ ലഡ്ഡു പൊടിയില്ല, ഉറച്ചിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ