തക്കാളി കൂട്ടാൻ
തക്കാളി : 4 എണ്ണം
വലിയ ഉള്ളി : 2 എണ്ണം
പച്ചമുളക് : 2 എണ്ണം
ഇഞ്ചി : 1/2 "കഷ്ണം
വെളുത്തുള്ളി : 5 അല്ലി
മുളകുപൊടി : 1ടേബിൾസ്പൂണ്‍
മല്ലിപ്പൊടി : 1 ടേബിൾസ്പൂണ്‍
മഞ്ഞപ്പൊടി : 1/4 ടീസ്പൂണ്‍
തേങ്ങ : 1 കപ്പ്
കടുക് : 1ടീസ്പൂണ്‍
എണ്ണ : 2 ടേബിൾസ്പൂണ്‍
കറിവേപ്പില : 1 തണ്ട്
മല്ലിയില അലങ്കരിക്കാൻ
ചെയ്യുന്ന വിധം
ഉള്ളിയും ഇഞ്ചിയും പച്ചമുളകും ചെറുതായരിഞ്ഞു വെക്കുക.
തേങ്ങ നന്നായി അരച്ചുവെക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് കടുകിട്ടു പൊട്ടിയ ശേഷം ഉള്ളി, പച്ചമുളക് , ഇഞ്ചി എന്നിവ അരിഞ്ഞതു ചേർത്തി വഴറ്റുക. ഉള്ളി നിറം മാറിതുടങ്ങുമ്പോൾ തീ കുറച്ച് മുളകുപൊടി, മല്ലിപൊടി, മഞ്ഞപൊടി എന്നിവ ചേർത്തു നന്നായി ഇളക്കുക. പച്ചമണം മാറുമ്പോൾ തക്കാളി അരിഞ്ഞതും ചേർത്തി നന്നായി വഴറ്റുക.
തക്കാളി വെന്തു കുഴഞ്ഞാൽ തേങ്ങ അരച്ചതും ചേർത്തി നന്നായി ഇളക്കി ഒന്ന് രണ്ടു മിനിട്ട് ചെറുതീയിൽ വെച്ചു തിളപ്പിച്ച ശേഷം അടുപ്പിൽ നിന്നും മാറ്റുക. കറിവേപ്പിലയും മല്ലിയിലയും ചേർത്തി വിളമ്പുന്ന പാത്രത്തിലേക്ക്

മാറ്റുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ