ആവശ്യമുള്ള സാധനങ്ങൾ :
- ജീരകശാല അരി : 1/2 കപ്പ്
- തേങ്ങ ചിരവിയത് : 1/2 കപ്പ്
- ജീരകം : 1/2 ടീസ്പൂൺ
- ചെറിയ ഉള്ളി : 5 എണ്ണം
- നെയ്യ് : 2 ടീസ്പൂൺ
- മഞ്ഞപ്പൊടി : 1/4 ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
ചെയ്യുന്ന വിധം:
- ജീരകശാല അരി നന്നായി കഴുകി ആവശ്യത്തിന് വെള്ളവും മഞ്ഞപ്പൊടിയും ചേർത്ത് വേവിക്കാൻ വെക്കുക.
- തേങ്ങയും ജീരകവും 3 ഉള്ളിയും ചേർത്തി അരക്കുക.
- കഞ്ഞി വെന്താൽ ഈ അരച്ച് വെച്ച തേങ്ങയും ഉപ്പും ചേർത്തി ഒരു രണ്ടു മിനിട്ടു കൂടി വേവിക്കുക. വെള്ളം പോരെങ്കിൽ അല്പം കൂടി ചേർക്കണം.
- കഞ്ഞി വെന്ത ശേഷം അടുപ്പിൽ നിന്നും മാറ്റുക.
- ഒരു ചീനച്ചട്ടിയിൽ നെയ്യ് ചൂടാക്കി ബാക്കി ഉള്ളി ചെറുതായി അരിഞ്ഞതും ചേർത്തി മൂപ്പിച്ചു കഞ്ഞിയിൽ ചേർക്കുക.
- ജീരകക്കഞ്ഞി റെഡി ആയി... നല്ല സ്വാദുള്ള കഞ്ഞിയാണിത്. ഒന്നും കൂടാതെ തന്നെ ഈ കഞ്ഞി കുടിക്കാൻ നല്ല സ്വാദുണ്ടാവും. വേണെങ്കിൽ പപ്പടം, അച്ചാർ അല്ലെങ്കിൽ ഉപ്പേരി എന്തെങ്കിലും കൂട്ടി കഴിക്കാവുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ