2017, ജൂലൈ 2, ഞായറാഴ്‌ച

Vegetable kabab







ആവശ്യമുള്ള സാധനങ്ങൾ :


ഉരുളക്കിഴങ്ങ്  പുഴുങ്ങിയത്       : 1 
കാരറ്റ്  ചീകിയത്                          : 1/4 കപ്പ് 
ക്യാബേജ്‌ ചീകിയത്                    : 2 ടേബിൾസ്പൂൺ 
കോളിഫ്ലവർ ചീകിയത്                : 1/4 കപ്പ് 
പച്ചമുളക്                                     : 3 എണ്ണം  അരിഞ്ഞത് 
ഇഞ്ചി അരിഞ്ഞത്                      : 1 ടേബിൾസ്പൂൺ 
മൈദ                                             : ഒന്നര കപ്പ് 
മുളകുപൊടി                                : 1/2  ടീസ്പൂൺ 
ഉരുക്കിയ വെണ്ണ                          : 1 ടേബിൾസ്പൂൺ 
അരിഞ്ഞ മല്ലിയില                       : 1/4 കപ്പ് 
ഉപ്പ്‌  ആവശ്യത്തിന് 
എണ്ണ വറുക്കാൻ ആവശ്യത്തിന് 


ചെയ്യുന്ന വിധം :


ഒരു  പാനിൽ വെണ്ണ ഉരുക്കിയത് ചൂടാക്കി ചീകിയ കോളിഫ്ലവറും ക്യാബേജും വഴറ്റി അതിൽ പുഴുങ്ങിവെച്ച ഉരുളക്കിഴങ്ങു പൊടിച്ചതും അരിഞ്ഞുവച്ച ഇഞ്ചിയും പച്ചമുളകും ചീകിയ കാരറ്റും മുളകുപൊടിയുംഉപ്പും  എല്ലാം ചേർത്തി  2  മിനിട്ടു കൂടി  വഴറ്റിയ ശേഷം അടുപ്പിൽ നിന്നും മാറ്റി തണുക്കാൻ വെക്കുക.  ഇതിൽ ഒരു ടീസ്പൂൺ എണ്ണയും മൈദയും മല്ലിയിലയും ചേർത്തി  നന്നായി കലർത്തി നാരങ്ങാ വലുപ്പത്തിലുള്ള ഉരുളകളാക്കുക.
ഒരു ചീനച്ചട്ടിയിൽ വറുക്കാനുള്ള എണ്ണ ചൂടാക്കി ഓരോ ഉരുളയും കൈയിൽ എടുത്തു ചെറുതായി പരത്തി എണ്ണയിലേക്കിട്ടു (ഇടക്കിളക്കണം)  ഇളം ബ്രൗൺ നിറമായാൽ വറുത്തു കോരുക. കോരിയെടുത്തശേഷം പേപ്പർ ടവ്വലിൽ ഇട്ടു എണ്ണ വാലാൻ വെക്കുക. ചൂടോടെ ഗ്രീൻ ചട്ണി കൂട്ടി കഴിക്കാം.  



  • ഇതിൽ പനീർ പൊടിച്ചതും  വേണമെങ്കിൽ  ചേർക്കാവുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ