2017, ജൂലൈ 10, തിങ്കളാഴ്‌ച

Chicken soup


കോഴി സൂപ്പ് 





ആവശ്യമുള്ള സാധനങ്ങൾ 


കോഴി എല്ലോടുകൂടിയ കഷ്ണം              : 2 
കാരറ്റ്                                                    : ഒരു ചെറുത് 
ക്യാപ്സിക്കം                                             : ഒരു കാൽ ഭാഗം 
പട്ട                                                          :ഒരു ചെറിയ കഷ്ണം 
വലിയ ഉള്ളി                                          : ഒരു പകുതി 
ഗ്രാംപൂ                                                  : 3 എണ്ണം 
വെളുത്തുള്ളി                                       : 2 എണ്ണം 
കുരുമുളകുപൊടി                               : 1/8 ടീസ്പൂൺ 
ഉപ്പ്‌ ആവശ്യത്തിന് 
വെണ്ണ                                                  : ഒരു ടീസ്പൂൺ 
കോൺഫ്ലവർ                                      : ഒരു ടീസ്പൂൺ 


ചെയ്യുന്ന വിധം 


ഉള്ളിയും ക്യാപ്സിക്കവും ചെറിയ ചതുര കഷണങ്ങളായി മുറിച്ചുവെക്കുക.
ഒരു പാനിൽ വെണ്ണ ചൂടാക്കി പട്ട, ഗ്രാംപൂ എന്നിവ ഇട്ടു ചൂടായ ശേഷം വെളുത്തുള്ളി അരിഞ്ഞതിട്ടു വഴറ്റുക. ഇതിൽ ഉള്ളിയും ക്യാപ്സിക്കവും കോഴി കഷ്ണവും കാരറ്റ് വട്ടത്തിലരിഞ്ഞതും എല്ലാം ഇട്ടു ഒന്നു വഴറ്റിയ ശേഷം 3  കപ്പ് വെള്ളം ഒഴിച്ച് ഉപ്പിട്ട ശേഷം നന്നായി തിളപ്പിക്കുക.  





കോഴി കഷണങ്ങൾ നന്നായി വേവിക്കുക. കോഴികഷ്ണങ്ങൾ എല്ലിൽ നിന്നും അടർത്തിയെടുത്തു എല്ലു കളയുക. പട്ടയും ഗ്രാന്പുവും എടുത്തുമാറ്റി കോൺഫ്ലവർ കാൽ കപ്പു വെള്ളത്തിൽ കലക്കി ഒഴിക്കണം. ഒന്നുകൂടി തിളപ്പിച്ച  ശേഷം അടുപ്പിൽ നിന്നും മാറ്റുക. വിളംബുന്ന പാത്രത്തിലേക്കു മാറ്റി കുരുമുളകുപൊടി മേലേതൂവി ചൂടോടെ കുടിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ