നാരങ്ങ രസം ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഇതിൽ നാരങ്ങ ചേർത്തുന്നതു കൊണ്ട് പ്രത്യേകിച്ചു പുളിയൊന്നും ചേർക്കേണ്ടതില്ല. ചൂടു ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.
ആവശ്യമുള്ള സാധനങ്ങൾ :
തുവര പരുപ്പ് : 1/4 കപ്പ്
തക്കാളി : 1
പച്ചമുളക് : 2 എണ്ണം
ഇഞ്ചി : 1/4 " കഷ്ണം
മഞ്ഞപ്പൊടി : 1/4 ടീസ്പൂൺ
നാരങ്ങ : 1
ഉപ്പ് ആവശ്യത്തിന്
കടുക് : 1 ടീസ്പൂൺ
ജീരകം : 1/8 ടീസ്പൂൺ
നെയ്യ് : 1 ടീസ്പൂൺ
ചുവന്ന മുളക് : 1 രണ്ടായി പൊട്ടിച്ചത്
മല്ലിയില അരിഞ്ഞത് : ഒരു ടേബിൾസ്പൂൺ
ചെയ്യുന്ന വിധം :
പരുപ്പ് പ്രഷർ കൂക്കറിൽ ഒരു കപ്പ് വള്ളം ഒഴിച്ചു വേവിക്കുക.
തക്കാളി അരിഞ്ഞതും പച്ചമുളകു നീളത്തിൽ അരിഞ്ഞതും ഒരു ടീസ്പൂൺ നെയ്യിൽ വഴറ്റുക.
ഇഞ്ചി ചെറുതായി അരിഞ്ഞതും ഇതിൽ ചേർത്തി രണ്ടു മിനിറ്റും കൂടി വഴറ്റുക.
ഇതിൽ വേവിച്ച പരുപ്പ് ഉടച്ചു ചേർക്കുക. ഇതിൽ മഞ്ഞപ്പൊടിയും ഉപ്പും രണ്ടു കപ്പ് വെള്ളവും കൂടി ചേർത്തി ഇടത്തരം തീയിൽ അൽപ സമയം വെക്കുക. പതഞ്ഞു പൊങ്ങി വരുന്ന സമയത്തു അരിഞ്ഞു വെച്ച മല്ലിയില ചേർത്തി അടുപ്പിൽ നിന്നും മാറ്റുക.
ബാക്കി നെയ്യു ചൂടാക്കി കടുകു പൊട്ടിച്ച് ജീരകവും മുളകും ചേർത്തി വറുത്തു രസത്തിൽ ഒഴിക്കുക. നാരങ്ങ നീരും ചേർത്തിയാൽ രുചിയുള്ള രസം റെഡി!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ