Rasam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Rasam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019 സെപ്റ്റംബർ 2, തിങ്കളാഴ്‌ച

Coriander Rasam




ആവശ്യമുള്ള സാധനങ്ങൾ :


കൊത്തമല്ലി                               : 2 ടേബിൾസ്പൂൺ 
വെളുത്തുള്ളി                               : 5 അല്ലി 
ജീരകം                                      : 1 ടീസ്പൂൺ 
കായപൊടി                               : 1/4 ടീസ്പൂൺ 
തക്കാളി                                    : ഒരെണ്ണം 
പച്ചമുളക്                                   : ഒരെണ്ണം നീളത്തിൽ കീറിയത് 
പുളി                                          : ഒരു നാരങ്ങാ വലുപ്പത്തിൽ 
മുളകുപൊടി                               : ഒരു ടീസ്പൂൺ 
കുരുമുളകുപൊടി                         : ഒരു ടീസ്പൂൺ 
പഞ്ചസാര                                : ഒരു ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
എണ്ണ                                       : ഒരു ടേബിൾസ്പൂൺ 
മല്ലിയില അരിഞ്ഞത്                : ഒരു ടേബിൾസ്പൂൺ 


ചെയുന്ന വിധം :


മല്ലിയും വെളുത്തുള്ളിയും ചതച്ചെടുക്കുക. പുളി   20 മിനിട്ടു നേരം രണ്ടു കപ്പ് വെള്ളത്തിലിട്ടു കുതിർത്തി പിഴിഞ്ഞു  വെള്ളം എടുത്തുവെക്കുക.
ഒരു പാനിൽ എണ്ണ  ചൂടാക്കി ജീരകവും കായവും ചേർക്കുക. ജീരകം പൊട്ടിയാൽ വെളുത്തുള്ളിയും മല്ലിയും ചതച്ചത് ചേർത്തി വഴറ്റുക. പച്ചമുളകും തക്കാളി അരിഞ്ഞതും ചേർത്തി, തക്കാളി കുഴഞ്ഞ പരുവമാവുമ്പോൾ  മുളകുപൊടിയും കുരുമുളകുപൊടിയും പഞ്ചസാരയും  ഉപ്പും ചേർത്തുക. ഇതിൽ പുളി വെള്ളം ചേർത്തി നന്നായി 
തിളച്ച ശേഷം  അടുപ്പിൽ നിന്നും വാങ്ങി വെക്കുക. മല്ലിയില മേലെ തൂവി വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക.
ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.

2017 നവംബർ 4, ശനിയാഴ്‌ച

Lemon Rasam


നാരങ്ങ രസം ഉണ്ടാക്കാൻ വളരെ എളുപ്പമാണ്.  ഇതിൽ നാരങ്ങ ചേർത്തുന്നതു  കൊണ്ട് പ്രത്യേകിച്ചു പുളിയൊന്നും ചേർക്കേണ്ടതില്ല. ചൂടു ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.







ആവശ്യമുള്ള സാധനങ്ങൾ :


തുവര പരുപ്പ്                                : 1/4 കപ്പ് 
തക്കാളി                                        : 1 
പച്ചമുളക്                                      : 2 എണ്ണം 
ഇഞ്ചി                                            : 1/4 " കഷ്ണം 
മഞ്ഞപ്പൊടി                                 : 1/4 ടീസ്പൂൺ 
നാരങ്ങ                                         : 1
ഉപ്പ്‌ ആവശ്യത്തിന് 
കടുക്                                            : 1 ടീസ്പൂൺ 
ജീരകം                                           : 1/8 ടീസ്പൂൺ 
നെയ്യ്                                            : 1 ടീസ്പൂൺ 
ചുവന്ന മുളക്                               : 1 രണ്ടായി പൊട്ടിച്ചത് 
മല്ലിയില അരിഞ്ഞത്                    : ഒരു ടേബിൾസ്പൂൺ 


ചെയ്യുന്ന വിധം  :


പരുപ്പ് പ്രഷർ കൂക്കറിൽ ഒരു കപ്പ് വള്ളം ഒഴിച്ചു വേവിക്കുക. 
തക്കാളി അരിഞ്ഞതും പച്ചമുളകു നീളത്തിൽ അരിഞ്ഞതും ഒരു ടീസ്പൂൺ നെയ്യിൽ വഴറ്റുക. 






ഇഞ്ചി ചെറുതായി അരിഞ്ഞതും ഇതിൽ ചേർത്തി രണ്ടു മിനിറ്റും കൂടി വഴറ്റുക.
ഇതിൽ വേവിച്ച പരുപ്പ് ഉടച്ചു ചേർക്കുക. ഇതിൽ മഞ്ഞപ്പൊടിയും ഉപ്പും രണ്ടു കപ്പ് വെള്ളവും കൂടി ചേർത്തി ഇടത്തരം  തീയിൽ അൽപ സമയം വെക്കുക. പതഞ്ഞു പൊങ്ങി വരുന്ന സമയത്തു അരിഞ്ഞു വെച്ച മല്ലിയില ചേർത്തി അടുപ്പിൽ നിന്നും മാറ്റുക. 




ബാക്കി നെയ്യു ചൂടാക്കി കടുകു പൊട്ടിച്ച്  ജീരകവും മുളകും ചേർത്തി വറുത്തു രസത്തിൽ ഒഴിക്കുക. നാരങ്ങ നീരും  ചേർത്തിയാൽ രുചിയുള്ള രസം റെഡി!!




2017 ഒക്‌ടോബർ 28, ശനിയാഴ്‌ച

Thakkali Rasam


തക്കാളി രസം 




ആവശ്യമുള്ള സാധനങ്ങൾ :


തക്കാളി                     : 3 എണ്ണം 
വേവിച്ച പരുപ്പ്           : 2 ടേബിൾസ്പൂൺ 
പുളി                           : ഒരു നാരങ്ങാ വലുപ്പത്തിൽ 
മുളകുപൊടി             : ഒരു ടീസ്പൂൺ 
മല്ലിപ്പൊടി                  : ഒരു ടീസ്പൂൺ 
മഞ്ഞപ്പൊടി              : ഒരു നുള്ള് 
വെല്ലം                         : ഒരു ചെറിയ കഷ്ണം 
നെയ്യ്                        : ഒരു ടീസ്പൂൺ 
കടുക്                        : അര ടീസ്പൂൺ 
ജീരകം                       : ഒരു നുള്ള് 
കായപ്പൊടി               : ഒരു നുള്ള് 
കറിവേപ്പില               : ഒരു തണ്ട് 
ഉപ്പ്   ആവശ്യത്തിന് 
ചുവന്ന മുളക്          ; 2 എണ്ണം രണ്ടായി പൊട്ടിച്ചത് 
മല്ലിയില                    ; രണ്ടു തണ്ട് 


ചെയ്യുന്ന വിധം :


സാംബാറിനു പെരുപ്പ് വേവിക്കുന്ന സമയത്തു ഒരു രണ്ടു ടേബിൾസ്പൂൺ പരുപ്പ്  അതിലെ വെള്ളത്തോടെ എടുത്തു അതിൽ ഒരു തക്കാളി ഉടച്ചു ചേർത്തി മാറ്റി വെക്കുക.
പുളി അരമണിക്കൂർ വെള്ളത്തിലിട്ടു വെച്ച ശേഷം  പിഴിഞ്ഞെടുത്തു വെക്കുക.
പുളിവെള്ളത്തിൽ മഞ്ഞപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ഉപ്പും വെല്ലവും ബാക്കി രണ്ടു തക്കാളി അരിഞ്ഞതും ചേർത്തി  അഞ്ചു മിനിട്ടു തിളപ്പിക്കുക.
ഇതിൽ പരുപ്പ് വെള്ളത്തിൽ തക്കാളി ചേർത്തതും ഒഴിക്കുക. ഒരു മിനിട്ടു കൂടി അടുപ്പിൽ വെച്ചു തിള വരും മുൻപേ അടുപ്പിൽ നിന്നും മാറ്റുക.






ഒരു ചീനച്ചട്ടിയിൽ നെയ്യൊഴിച്ചു ചൂടായാൽ  കടുകിട്ടു പൊട്ടിക്കുക.  ഇതിൽ ചുവന്ന മുളകു  പൊട്ടിച്ചതും  കറിവേപ്പിലയും  ചേർത്തി  രസത്തിലേക്കൊഴിക്കുക. മേലെ മല്ലിയില അരിഞ്ഞതും തൂവുക.
ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും!

2014 നവംബർ 12, ബുധനാഴ്‌ച

Paruppu Rasam

പരുപ്പു രസം



ആവശ്യമുള്ള സാധനങ്ങൾ

തുവരപരുപ്പു
 വേവിച്ചത്      : 2 ടേബിൾസ്പൂണ്‍
പുളി                   : ഒരു നാരങ്ങയോളം
രസപ്പൊടി        : 1 ടീസ്പൂണ്‍
തക്കാളി             : 1
മഞ്ഞപ്പൊടി    : 1/4 ടീസ്പൂണ്‍
കടുക്                 : 1ടീസ്പൂണ്‍
ജീരകം               : ഒരു നുള്ള്
മുളക്                 : 1
നെയ്യ്                  : 1ടീസ്പൂണ്‍
ഉപ്പു് ആവശ്യത്തിന്
മല്ലിയില അല്പം

ചെയ്യുന്ന വിധം

സാമ്പാറിനു  പരുപ്പു വേവിക്കുമ്പോൾ ഉടച്ചതിൽ നിന്ന് 2 സ്പൂണ്‍ മാറ്റിവെച്ചാൽ മതി.
പുളി രണ്ടു കപ്പ്‌ വെള്ളത്തിൽ ഒരു 20 മിനിട്ടു ഇട്ടു വെച്ച ശേഷം പിഴിഞ്ഞെടുത്തു  വെക്കുക.
പുളിയും ഉപ്പും മഞ്ഞപ്പൊടിയും രസപ്പൊടിയും തക്കാളി മുറിച്ചതും ചേർത്തി നന്നായി തിളപ്പിക്കുക. പുളിയുടെ പച്ചമണം മാറിയാൽ പരിപ്പുടച്ചതും ചേർത്തുക. ഒന്നുകൂടി തിളക്കുമ്പോൾ മേലെ പതഞ്ഞു  വരും. ഈ സമയത്ത് അടുപ്പിൽ നിന്നും ഇറക്കി വയ്ക്കുക.






ഒരു ചീനചട്ടിയിൽ നെയ്യൊഴിച്ച്(എണ്ണയായാലും മതി) കടുകിട്ടു പൊട്ടുമ്പോൾ മുളക് രണ്ടായി പൊട്ടിച്ചതും ജീരകവും ചേർത്തി ഒന്നിളക്കി രസത്തിൽ ഒഴിക്കുക. മല്ലിയില മേലെ തൂവുക. ചൂടോടെ ചോറിനൊപ്പം കഴിക്കാവുന്നതാണ്.