2018, നവംബർ 20, ചൊവ്വാഴ്ച

Vendakka Puli


വെണ്ടയ്ക്ക പുളി






ആവശ്യമുള്ള സാധനങ്ങൾ :


വെണ്ടയ്ക്ക                          : 6 എണ്ണം 
പുളി                                : ഒരു  നാരങ്ങ വലുപ്പത്തിൽ 
മുളകുപൊടി                     : 2 ടീസ്പൂൺ 
മല്ലിപ്പൊടി                      : 4 ടീസ്പൂൺ 
മഞ്ഞപ്പൊടി                    : 1/8 ടീസ്പൂൺ 
ഉലുവ                              : ഒരു നുള്ള് 
ചെറിയ ഉള്ളി                   : 6 എണ്ണം 
ചിരവിയ തേങ്ങ               : ഒരു കപ്പ് 
ഉപ്പ് ആവശ്യത്തിന് 
എണ്ണ                              : ഒരു ടേബിൾസ്പൂൺ


കടുകു വറക്കാൻ :

കടുക്                                : ഒരു ടീസ്പൂൺ 
എണ്ണ   ആവശ്യത്തിന് 
ചെറിയ ഉള്ളി                    : 5 എണ്ണം 
കറിവേപ്പില                      : ഒരു തണ്ട് 
മുളക്                                : ഒരെണ്ണം രണ്ടായി പൊട്ടിച്ചത്           

       

ചെയ്യുന്ന വിധം :


വെണ്ടയ്ക്ക കഴുകി അര ഇഞ്ചു നീളത്തിൽ മുറിച്ചു വെക്കുക.
ഒരു ഫ്രൈപാനിൽ എണ്ണ ചൂടാക്കി  വെണ്ടയ്ക്ക കഷ്ണങ്ങൾ നിറം മാറും വരെ നന്നായി വഴറ്റുക.
പുളി 20 മിനിട്ടു നേരം ഒന്നര കപ്പു  വെള്ളത്തിലിട്ട ശേഷം പിഴിഞ്ഞെടുത്ത വെള്ളം മാറ്റി വെക്കുക.
ഒരു ചീനച്ചട്ടിയിൽ ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി ഉലുവായിട്ടു നിറം മാറുമ്പോൾ തീ കുറച്ചു മുളകുപൊടിയും മല്ലിപ്പൊടിയും ഇട്ട് ഇളക്കുക.
തണുത്ത ശേഷം ഉള്ളി ചേർത്തി അരച്ചു വെക്കുക.  തേങ്ങയും  അരച്ച് വെക്കുക.
പുളി വെള്ളത്തിൽ ഉപ്പും അരച്ച മസാലയും മഞ്ഞപ്പൊടിയും  വെണ്ടക്കയും ചേർത്തി  തിളപ്പിക്കുക.
അഞ്ചു മിനിട്ടു തിളച്ച ശേഷം തേങ്ങാ അരച്ചത് ചേർത്തുക. ഒരു മൂന്നു മിനിട്ടു കൂടി തിളച്ച ശേഷം അടുപ്പിൽ നിന്നും മാറ്റി വെക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക. ഇതിൽ മുളകു രണ്ടായി പൊട്ടിച്ചതും ഉള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ചേർത്തി നന്നായി വഴറ്റി ഈ കറിയിൽ ചേർക്കുക. 
ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.
 

2018, നവംബർ 19, തിങ്കളാഴ്‌ച

Kadai Vegetables





ആവശ്യമുള്ള സാധനങ്ങൾ :

കാരറ്റ്                                 : ഒരെണ്ണം 
ബീൻസ്                             : 5 എണ്ണം 
ഉരുളക്കിഴങ്ങു്                      : ഒരെണ്ണം ചെറുത് 
ക്യാപ്സിക്കം                         : 1/4 ഭാഗം 
പച്ചപട്ടാണി                       : 1/4 കപ്പ് 
എണ്ണ                                 : 3 ടീസ്പൂൺ 
ഉള്ളി                                  : ഒരെണ്ണം 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്    : 1 ടീസ്പൂൺ 
ജീരകം                               : ഒരു നുള്ള് 
മഞ്ഞപ്പൊടി                       : 1/8 ടീസ്പൂൺ 
കാശ്മീരി മുളകുപൊടി           : 1/4 ടീസ്പൂൺ 
ഉപ്പ്   ആവശ്യത്തിന് 
കസൂരി മേത്തി                    : 1ടീസ്പൂൺ 
തക്കാളി അരച്ചത്               : 1/4 കപ്പ്
 

മസാലക്കു വേണ്ടത് :

കൊത്തമല്ലി                          : 1 ടീസ്പൂൺ 
ചുവന്ന മുളക്                         : 2 എണ്ണം 
കുരുമുളക്                              : 1/4 ടീസ്പൂൺ 
ജീരകം                                 : 1/4 ടീസ്പൂൺ


ചെയ്യുന്ന വിധം:

മസാലക്കു വേണ്ട സാധനങ്ങൾ എണ്ണയില്ലാതെ വറുത്തെടുത്തു പൊടിച്ചു വെക്കുക.
പച്ചക്കറികൾ കഴുകി ചെറിയ കഷ്ണങ്ങളായി മുറിച്ചു വെക്കുക.  ഒരു ഫ്രൈപാനിൽ എണ്ണ ചൂടാക്കി ജീരകം ഇട്ടു പൊട്ടിച്ച ശേഷം കസൂരി മേത്തി ഇടുക. ഇതിൽ അരിഞ്ഞ ഉള്ളിയും ചേർത്തി  വഴറ്റുക. ഇനി ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് ഒന്നുകൂടി വഴറ്റി തീ കുറച്ച ശേഷം മുളകുപൊടിയും മഞ്ഞപ്പൊടിയും ചേർക്കുക. 



നന്നായി ഇളക്കി തക്കാളി അരച്ചതു ചേർത്തി  വഴറ്റിയ  ശേഷം  പൊടിച്ചു വെച്ച മസാല ചേർത്തുക. ഇതിൽ പച്ചക്കറികളും ഉപ്പും  അരകപ്പ് വെള്ളവും ചേർത്തി മൂടിവെച്ചു വേവിക്കുക. 
വെള്ളം അധികം ഇല്ലാത്ത കറിയാണിത്.  ചപ്പാത്തി, റൊട്ടി, ചോറ് എല്ലാറ്റിനും ചേരുന്ന കറിയാണിത് .