ആവശ്യമുള്ള സാധനങ്ങൾ :
കൂൺ (Button mushroom) : 200 ഗ്രാം
വലിയ ഉള്ളി : 1
തക്കാളി : 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1 ടീസ്പൂൺ
എണ്ണ : 2 ടേബിൾസ്പൂൺ
ജീരകം : ഒരു നുള്ള്
മുളകുപൊടി : 3/4 ടീസ്പൂൺ
മഞ്ഞപ്പൊടി : 1/8 ടീസ്പൂൺ
മീറ്റ് മസാല : 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ചെയ്യുന്ന വിധം:
കൂൺ ഘനമില്ലാതെ അരിഞ്ഞു വെക്കുക.
ഉള്ളി ചെറുതായി മുറിച്ചു വെക്കുക. പച്ചമുളക് നീളത്തിൽ കീറി വെക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം ഇട്ടു പൊട്ടിച്ചു ചെറുതായി അരിഞ്ഞ ഉള്ളി ഇട്ടു വഴറ്റുക. ഇതിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റു ചേർത്തി വീണ്ടും വഴറ്റുക. മുളകുപൊടിയും മഞ്ഞപ്പൊടിയും ചേർത്തി പച്ചമണം പോവുമ്പോൾ ഇതിൽ തക്കാളി അരിഞ്ഞതും ചേർത്തി വഴറ്റിയ ശേഷം അരിഞ്ഞ കൂൺ ചേർത്തി വഴറ്റണം. ഇതിൽ ഉപ്പും മീറ്റ് മസാലയും ചാർത്തി നന്നായി ഇളക്കി രണ്ടു മിനിട്ടിനു ശേഷം അടുപ്പിൽ നിന്നും മാറ്റിവെക്കുക.
ചോറിനും ചപ്പാത്തിക്കും ചേരുന്ന വിഭവമാണ് ഇത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ