avarakka upperi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
avarakka upperi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ജനുവരി 2, വ്യാഴാഴ്‌ച

Avarakka upperi

അവരക്ക  ഉപ്പേരി 






 ആവശ്യമുള്ള സാധനങ്ങൾ




അവരക്ക               : 200ഗ്രാം
ചെറിയ ഉള്ളി        : 10 എണ്ണം 
മുളകുപൊടി           : 1 ടീസ്പൂണ്‍ 
മഞ്ഞപ്പൊടി          : 1/4ടീസ്പൂണ്‍ 
ഉപ്പ്   ആവശ്യത്തിന് 
എണ്ണ                     : 2 ടേബിൾസ്പൂണ്‍ 

ചെയ്യുന്ന വിധം 


അവരക്ക നന്നായി കഴുകി ചെറുതായി മുറിച്ചുവെക്കുക.
ഒരു ചീനച്ചട്ടിയിൽ മുറിച്ച അവരക്ക കുറച്ചു വെള്ളത്തിൽ ഉപ്പും മഞ്ഞപ്പൊടിയും ചേർത്തു വേവാനിടുക. 
വെന്തു തുടങ്ങുമ്പോൾ മുളകുപൊടിയും ഉള്ളി രണ്ടായി മുറിച്ചതും ചേർത്തുക.  വെള്ളം വറ്റിതുടങ്ങുമ്പോൾ എണ്ണ ചുറ്റും ഒഴിച്ചു ഇളക്കുക. ചെറിയ തീയിൽ  ഇടക്കിളക്കി മൂത്തുതുടങ്ങുമ്പോൾ അടുപ്പിൽ നിന്നും വാങ്ങിവെക്കുക.