ആവശ്യമുള്ള സാധനങ്ങൾ:
കോഴി : 1/2 കിലോ
ഗ്രാമ്പൂ : 2 എണ്ണം
പട്ട : 1 കഷ്ണം
ഇഞ്ചി : 1 കഷ്ണം
വെളുത്തുള്ളി : 2 അല്ലി
മുളകുപൊടി : 1ടേബിൾസ്പൂണ്‍
മല്ലിപ്പൊടി : 1 ടേബിൾസ്പൂണ്‍
മഞ്ഞപ്പൊടി : 1/4 ടീസ്പൂണ്‍
തേങ്ങ ചിരവിയത് : 1 കപ്പ്
ഉപ്പു് ആവശ്യത്തിന്
എണ്ണ : 1 ടേബിൾസ്പൂണ്‍
ചെറിയ ഉള്ളി : 10 എണ്ണം
മല്ലിയില അല്പം അലങ്കരിക്കാൻ
ചെയ്യുന്ന വിധം :
കോഴി എല്ലോടുകൂടി ചെറിയ കഷ്ണങ്ങളായി മുറിച്ചു കഴുകി വെക്കുക.
തേങ്ങ ചിരവിയത് അരച്ചു വെക്കുക.
ഒരു ചീനചട്ടിയിൽ പട്ടയും ഗ്രാമ്പുവും ഇട്ടു ഒന്നു വറുത്ത ശേഷം തീ കുറച്ചു മുളകുപൊടിയും മല്ലിപൊടിയും ഇട്ടു വറുക്കുക. പച്ചമണം മാറിയാൽ തീ കെടുത്തി അഞ്ചു ചെറിയ ഉള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും ചേർത്തി അരക്കുക.
ഈ അരച്ച മസാലയും കോഴി കഷ്ണങ്ങളും ഉപ്പും മഞ്ഞപ്പൊടിയും അല്പം വെള്ളവും ചേർത്തി വേവിക്കുക. കോഴി വെന്താൽ അരച്ചു വെച്ച തേങ്ങയും ചേർത്തി ഒന്ന് കൂടി തിളപ്പിക്കുക. അല്പം കുറുകിയ പരുവത്തിലായിരിക്കണം
ഈ കറി.
ബാക്കി ചെറിയ ഉള്ളി ചെറുതായരിഞ്ഞു എണ്ണയിൽ വറുത്തു ഈ കറിയിൽ ഒഴിക്കുക. വിളമ്പുന്ന പാത്രത്തിലേക്കു മാറ്റി മല്ലിയില തൂവി അലങ്കരിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ