ഇടിയപ്പം ബിരിയാണി
ആവശ്യമുള്ള സാധനങ്ങൾ :
ഇടിയപ്പത്തിനു വേണ്ടത്
അരിപ്പൊടി/ ഇടിയപ്പം പൊടി : 2 കപ്പ്
വെള്ളം : 3 കപ്പ്, ഏകദേശം
എണ്ണ : 1 ടേബിൾസ്പൂണ്‍
ഉപ്പു് ആവശ്യത്തിന്
വെള്ളം, ആവശ്യത്തിനു ഉപ്പും ഒരു സ്പൂണ്‍ എണ്ണയും ചേർത്തി നന്നായി തിളപ്പിക്കുക. ഒരു പരന്ന പാത്രത്തിൽ അരിപ്പൊടി എടുത്തു കുറേശ്ശെ ഈ തിളച്ച വെള്ളം ഒഴിച്ചു നന്നായി കുഴച്ചു വെക്കുക.
ഈ കുഴച്ചു വെച്ച മാവ് കുറേശ്ശെയായി സേവനാഴിയിൽ ഇട്ടു ഇഡ്ഡലി തട്ടിലേക്കു പിഴിഞ്ഞു ഇഡ്ഡലി പാത്രത്തിൽ വേവിച്ചു മാറ്റി വെക്കുക.
ഇടിയപ്പം ബിരിയാണിക്കു വേണ്ട സാധനങ്ങൾ
വലിയ ഉള്ളി : 1
തക്കാളി : 1
പച്ചമുളക് : 2 എണ്ണം
ഇഞ്ചി : 1 "കഷ്ണം
വെളുത്തുള്ളി : 2 അല്ലി
തേങ്ങാപാൽ : 2 ടേബിൾസ്പൂണ്‍
ഉപ്പു് ആവശ്യത്തിന്
പട്ട : 1 ഇഞ്ചു നീളത്തിൽ
വഴനയില (bay leaf) : 1
ഗ്രാമ്പൂ : 3 എണ്ണം
ബിരിയാണി മസാല : 1 ടീസ്പൂണ്‍
ഉരുളകിഴങ്ങ് : 1
കാരറ്റ് : 1
ബീൻസ് : 5 എണ്ണം
പച്ച പട്ടാണി : 1/4 കപ്പ്
മല്ലിയില,പുതിനയില : അല്പം
എണ്ണ : 3 ടേബിൾസ്പൂണ്‍
ചെയ്യുന്ന വിധം :
ഉരുളകിഴങ്ങും കാരറ്റും ചെറിയ ചതുര കഷണങ്ങളായി മുറിച്ചു വെക്കുക. ബീൻസും ചെറുതായി മുറിച്ചു വെക്കുക.
ഉരുളകിഴങ്ങും കാരറ്റും ബീൻസും പട്ടാണിയും അല്പം ഉപ്പു ചേർത്തി വേവിച്ചു വെക്കണം.
ഉള്ളി ചെറുതായി മുറിച്ചു വെക്കണം. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു വെക്കുക.
ഒരു ചീനച്ചട്ടിയിൽ / നോണ്‍ സ്റ്റിക് പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ പട്ടയും ഗ്രാമ്പൂവും വഴനയിലയും
ചെറുതായി വറുക്കുക, ഇതിൽ ഉള്ളി അരിഞ്ഞതും ഇട്ടു നന്നായി വഴറ്റുക. അതിനു ശേഷം ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്തി പച്ചമണം പോവുന്നത് വരെ വഴറ്റണം . തീ കുറച്ചു ബിരിയാണി മസാലയും പച്ചമുളകു കീറിയതും ചേർക്കുക . ഇതിൽ തക്കാളി അര്ഞ്ഞതും ചേർത്തി വഴറ്റണം. തക്കാളി കുഴഞ്ഞ പരുവമാവുമ്പോൾ ഉപ്പും ചേർത്തി വേവിച്ചു വെച്ച പച്ചക്കറികളും മല്ലിയിലയും പുതിനയിലയും ചേർത്തി നന്നായി ഇളക്കുക.
ഇതിൽ തേങ്ങാപാലും ചേർത്തി ഒന്നുകൂടി ഇളക്കി ഒടുവിൽ ഇടിയപ്പം ചേർത്തുക.
നന്നായി മസാല ചേരുന്ന പാകത്തിൽ ഇളക്കി (കുഴഞ്ഞു പോകരുത്) വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ