2015, ഓഗസ്റ്റ് 16, ഞായറാഴ്‌ച

Chena vellappayar upperi




ആവശ്യമുള്ള സാധനങ്ങൾ :


ചേന                          : 1/ 4  കിലോ 
വെള്ളപ്പയർ                : 1/2 കപ്പ്‌ 
ചെറിയ ഉള്ളി              : 10 എണ്ണം 
മുളകുപൊടി                 : 1ടീസ്പൂണ്‍ 
മഞ്ഞപ്പൊടി                : 1/8 ടീസ്പൂണ്‍ 
ഉപ്പു്  ആവശ്യത്തിന് 
എണ്ണ                          : 1ടേബിൾസ്പൂണ്‍ 
കറിവേപ്പില                : ഒരു തണ്ട് 

ചെയ്യുന്ന വിധം :

വെള്ളപ്പയർ ഒരു പത്തുമിനിട്ടു വെള്ളത്തിലിട്ടു വെച്ച ശേഷം കുക്കറിൽ വേവിക്കുക. കുക്കർ  ആറിയ ശേഷം തുറന്ന്  വെള്ളം ജാസ്തി ഉണ്ടെങ്കിൽ കളയുക.
ചേന ചെറിയ കഷണങ്ങളാക്കി മുറിച്ചു കഴുകി  അല്പം മഞ്ഞൾപൊടിയും ഉപ്പും ചേർത്തി വേവിച്ചു വെക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു  ചൂടായ  ശേഷം ഉള്ളി ചതച്ചു  ചേർക്കുക. ഇതിൽ മുളകുപൊടിയും കറിവേപ്പിലയും ചേർത്തി  ഒന്ന് വഴറ്റിയ ശേഷം വെന്ത ചേനയും വെള്ളപ്പയറും ചേർത്തി നന്നായി ഇളക്കുക. 
ചെറിയ തീയില അൽപനേരം വെച്ച് ഇടക്കിളക്കി മൊരിയുന്ന പരുവത്തിൽ തീ കെടുത്തി, വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക. ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ