കാളൻ
കാളൻ ഒരു കേരളീയ വിഭവമാണ്. തൈരും നാളികേരവുമാണ് ഇതിൽ പ്രധാന ചേരുവ. കുമ്പളങ്ങ,ചേന, വാഴക്ക, മാങ്ങാപഴം എന്നിവ കൊണ്ടെല്ലാം കാളൻ ഉണ്ടാക്കാവുന്നതാണ് . മാങ്ങാപഴം കാളനിൽ കുറച്ചു മധുരവും ചേർത്താറുണ്ട്.
ആവശ്യമുള്ള സാധനങ്ങൾ
കുമ്പളങ്ങ : 2കപ്പ് ( കുറച്ചു വലിയ ചതുര കഷ്ണങ്ങളായി മുറിച്ചത് )
തേങ്ങ : 2 കപ്പ് (ചിരകിയത്)
മുളകുപൊടി : 1/4 ടീസ്പൂണ്‍
മുളകുപൊടി : 1/4 ടീസ്പൂണ്‍
പച്ചമുളക് : 4 എണ്ണം
മഞ്ഞപ്പൊടി : 1/4 ടീസ്പൂണ്‍
ജീരകം : 1/4 ടീസ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
െെതര് : ഒന്നര കപ്പ്(അല്പം പുളിയുള്ളത് )
െെതര് : ഒന്നര കപ്പ്(അല്പം പുളിയുള്ളത് )
കടുക് : 1 ടീസ്പൂണ്‍
ഉലുവ : 1 നുള്ള്
ചുവന്ന മുളക് : 2 എണ്ണം രണ്ടായി പൊട്ടിച്ചത്
എണ്ണ : 2 ടേബിൾസ്പൂണ്‍
ചെയ്യുന്ന വിധം
കുമ്പളങ്ങ മുറിച്ചു കഴുകി വെക്കുക.
ഒരു അടി ഘനമുള്ള പാത്രത്തിൽ കുമ്പളങ്ങ ഒരു കപ്പ് വെള്ളമൊഴിച്ച്, ആവശ്യത്തിനു ഉപ്പും, മഞ്ഞപ്പൊടിയും, മുളകുപൊടിയും ചേർത്തി പാത്രം അടച്ചുവെച്ചു വേവിക്കുക.
തേങ്ങ പച്ചമുളകും ജീരകവും കൂടി വെണ്ണ പോലെ അരച്ചുവെക്കുക.
കുമ്പളങ്ങ വെന്തുകഴിഞ്ഞാൽ തേങ്ങയും പച്ചമുളകും ജീരകവും അരച്ചതു ചേർത്തി പാകത്തിന് വെള്ളമൊഴിച്ച് ഒരു രണ്ടു മിനിട്ടു തിളപ്പിക്കുക. തീ കുറച്ച ശേഷം െെതര് ഉടച്ചു ചേർത്തുക. തിളക്കും മുൻപ് തന്നെ (തിളച്ചാൽ കൂട്ടാൻ പിരിഞ്ഞുപോകും) ഒന്ന് പതഞ്ഞു വരുമ്പോൾ വാങ്ങിവെക്കുക. കറിവേപ്പില ഇടുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ (വെളിച്ചെണ്ണ ആണെങ്കിൽ കൂടുതൽ നന്ന്)ഒഴിച്ച് ചൂടായാൽ കുടുകിട്ടു പൊട്ടിയ ശേഷം രണ്ടായി പൊട്ടിച്ച മുളകും ഉലുവയും ഇടുക. കറിവേപ്പിലയും ചേർത്ത ശേഷം കാളനിലേക്ക് ഒഴിക്കുക. ഒരു ഇടത്തരം അയവോടെ വേണം കൂട്ടാൻ. ചൂടുള്ള ചോറിന്റെ കൂടെ കഴിച്ചാൽ നന്നായിരിക്കും.
ഇതുപോലെ തന്നെയാണ് മാമ്പഴ കാളനും ഉണ്ടാക്കുന്നത്. മാമ്പഴം എടുത്ത് രണ്ടു ഭാഗവും മുറിച്ചു അണ്ടിയോടെ കാളനിൽ വേവിക്കാനിടും.മാമ്പഴം വെന്ത ശേഷം അല്പം വെല്ലം കൂടി ചേർത്താറുണ്ട്. ബാക്കി എല്ലാം കുമ്പളങ്ങ കാളൻ പോലെ തന്നെ ചെയ്യുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ