മുരിങ്ങക്കായ എരിശ്ശേരി
ആവശ്യമുള്ള സാധനങ്ങൾ
മുരിങ്ങക്കായ : 4 എണ്ണം
തുവര പരുപ്പ് : 1/4 കപ്പ്
തേങ്ങ ചിരവിയത് : 1 കപ്പ്
മുളകുപൊടി : 1/2 ടീസ്പൂണ്‍
മഞ്ഞപ്പൊടി : 1/4ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ജീരകം : ഒരു നുള്ള്
വറുത്തിടാൻ
എണ്ണ :1ടേബിൾസ്പൂണ്‍
കടുക് :1ടീസ്പൂണ്‍
വറ്റൽമുളക് : 2 എണ്ണം
കറിവേപ്പില : 1തണ്ട്
തേങ്ങ ചിരവിയത് :2 ടേബിൾസ്പൂണ്‍
ചെയ്യുന്ന വിധം
തേങ്ങ ജീരകം ചേർത്തി മയത്തിൽ അരച്ചുവെക്കുക.
പരുപ്പ് ഒരു കപ്പ് വെള്ളം ചേർത്തി പ്രഷർ കുക്കറിൽ വേവിക്കുക.
അതിൽ മുരിങ്ങക്കായ ഇട്ട് ഉപ്പും മഞ്ഞപ്പൊടിയും മുളകുപൊടിയും ചേർത്തി മുരിങ്ങക്കായ വേവുന്നതുവരെ വേവിക്കുക.
വെന്ത ശേഷം അരച്ച തേങ്ങയും ചേർത്തി ഒന്നുകൂടി തിളപ്പിച്ച് അടുപ്പിൽ നിന്നും വാങ്ങിവെക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടുമ്പോൾ വറ്റൽ മുളക് രണ്ടായി പൊട്ടിച്ചതും, കറിവേപ്പിലയും, തേങ്ങയും ചേർത്തി തേങ്ങ ഇളം ബ്രൌണ്‍ നിറമാകുന്നതു വരെ വറുത്ത് എരിശ്ശേരിയിൽ ഒഴിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ