പടവലങ്ങ ഉപ്പേരി
പടവലങ്ങ : 1 ചെറുത്
വലിയ ഉള്ളി : ഒരെണ്ണം
കടലപരുപ്പ് : 3 ടേബിൾസ്പൂണ്‍
തേങ്ങ ചിരവിയത് : 1/2 കപ്പ്
പച്ചമുളക് : 2 എണ്ണം
ഇഞ്ചി : 1/2"കഷ്ണം
വെളുത്തുള്ളി : 4 അല്ലി
മഞ്ഞപ്പൊടി : 1/4 ടീസ്പൂണ്‍
മുളകുപൊടി : 1/2 ടീസ്പൂണ്‍
കടുക് : 1 ടീസ്പൂണ്‍
ഉപ്പു് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
കറിവേപ്പില : 1 തണ്ട്
ചെയ്യുന്ന വിധം
കടലപരുപ്പ് 20 മിനിട്ടു വെള്ളത്തിലിട്ടു വെക്കുക. ഉപ്പും ചേർത്ത് വടയ്ക് അരക്കുന്നതു പോലെ തരുതരുപ്പായി അരച്ചു വെക്കുക. 2 ടേബിൾസ്പൂണ്‍ എണ്ണ ചൂടാക്കി ചെറിയ വട പോലെ അരച്ചുവെച്ച കടലപരുപ്പ് വറുത്തെടുക്കുക.
പടവലങ്ങ ചെറുതായി അരിഞ്ഞു വെക്കുക. ഉള്ളിയും, പച്ചമുളകും ഇഞ്ചിയും ചെറുതായി അരിഞ്ഞുവെക്കുക.
2 ടേബിൾസ്പൂണ്‍ എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടുമ്പോൾ വെളുത്തുള്ളി ഇട്ടു വഴറ്റുക. വഴറ്റിയ ശേഷം ഉള്ളി അരിഞ്ഞതും പച്ചമുളകും ഇഞ്ചിയും അരിഞ്ഞതിട്ടു വഴറ്റുക. ഇതിൽ പടവലങ്ങ അരിഞ്ഞതും ഇട്ട് ഉപ്പും മഞ്ഞപ്പൊടിയും മുളകുപൊടിയും അല്പം വെള്ളവും ചേർത്തി പടവലങ്ങ വേവുന്നതുവരെ മൂടിവെച്ച് വേവിക്കുക.
അതിനു ശേഷം മൂടി തുറന്നു വറുത്തു വെച്ച വട പൊടിച്ച് ചേർക്കുക. തീ ചെറുതാക്കി എണ്ണ ഇടക്ക് കുറേശ്ശെ തളിച്ച് ഇളക്കി മൊരിയുന്നതു വരെ വെക്കണം. കറിവേപ്പിലയും തേങ്ങയും ചേർത്തി ഇളക്കി വാങ്ങി വെക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ