മീൻ ഗ്രിൽ ചെയ്തത്
മീൻ വറക്കുന്നതിനു പകരം ഗ്രിൽ ചെയ്യാം. വറക്കുന്നത്ര എണ്ണ ഇതിനാവശ്യമില്ല. ഗ്രിൽ ഇല്ലെങ്കിൽ ദോശകല്ലിൽ അല്പം എണ്ണ ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുക്കാം.
മുഴുവൻ മീനോടെ വേണം ഗ്രിൽ ചെയ്യാൻ. ആവോലി (pomfret), snapper, അയില എന്നിവ ഗ്രിൽ ചെയ്യാം. ഞാൻ ഇവിടെ baramundi യാണ് ഉപയോഗിച്ചിരിക്കുന്നത്.
മീൻ : 1
വെളുത്തുള്ളി : 2 അല്ലി
ഇഞ്ചി : 1 കഷ്ണം
ഉപ്പു് ആവശ്യത്തിന്
മഞ്ഞപ്പൊടി : 1/4 സ്പൂണ്‍
നാരങ്ങനീര് : 1ടീസ്പൂണ്‍
നാരങ്ങ : 1
വലിയ ഉള്ളി : 1
ഉരുളകിഴങ്ങ് : 1
മുളകുപൊടി : 1 ടീസ്പൂണ്‍
എണ്ണ : 2 ടേബിൾസ്പൂണ്‍
ചെയ്യുന്ന വിധം
മീൻ നന്നായി വൃത്തിയാക്കി, വരഞ്ഞ് വാലും തലയും കളയാതെ വെക്കുക.
മഞ്ഞപ്പൊടിയും, ഉപ്പും, മുളകുപൊടിയും ഇഞ്ചി വെളുത്തുള്ളി അരച്ചതും, നാരങ്ങനീരും ഒരു ടീസ്പൂണ്‍ എണ്ണയും കലർത്തി മീനിനു മേലെയും ഉള്ളിലും തേച്ചു അരമണിക്കൂർ വെക്കുക. നാരങ്ങ ഘനമില്ലാതെ അരിഞ്ഞു മീനിന്റെ ഉള്ളിൽ വെക്കുക.
ഗ്രിൽ ചൂടാക്കുക. എന്നിട്ട് മീനും വലിയ ഉള്ളി അരിഞ്ഞതും ഉരുളകിഴങ്ങ് രണ്ടായി മുറിച്ചതും ട്രേയിൽ വെച്ച് ഗ്രില്ലിൽ വെക്കുക. പത്തു മിനിട്ട് കഴിഞ്ഞു മീൻ തിരിച്ചിടുക. ബ്രൌണ്‍ നിറമാവുമ്പോൾ ഗ്രില്ലിൽ നിന്നും മാറ്റുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ