2020, മേയ് 28, വ്യാഴാഴ്‌ച

Thenga vada




ആവശ്യമുള്ള സാധനങ്ങൾ:


പച്ചരി                                     : 2 കപ്പ് 
തേങ്ങ                                    : ഒരെണ്ണം ചിരകിയത് 
എള്ള്                                     : ഒരു ടീസ്പൂൺ 
ജീരകം                                  : ഒരു ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന്
എണ്ണ    വറുക്കാൻ ആവശ്യത്തിന് 


ചെയ്യുന്ന വിധം :

പച്ചരി ഒരു മണിക്കൂർ നേരത്തേക്ക് കുതിരാനിടുക. തേങ്ങ ചിരവി വെക്കുക.
അരി കുതിർന്ന ശേഷം അരിയും തേങ്ങയും  ഉപ്പും കൂടി നന്നായി അരക്കുക. വെള്ളം അധികം ചേർത്തരുത്. മാവ് അല്പം കട്ടിയായിരിക്കണം. അതുകൊണ്ട് അരക്കൻ ആവശ്യത്തിനു മാത്രം വെള്ളം ചേർക്കുക.
ഈ അരച്ച മാവിൽ  ജീരകവും എള്ളും ചേർത്തി നന്നായി mix ചെയ്തു വെക്കുക.





ഒരു നല്ല തുണി വിരിച്ചു ഒരു നെല്ലിക്ക വലുപ്പത്തിൽ മാവെടുത്തു  കൈകൊണ്ടു നന്നായി വട്ടത്തിൽ ഘനമില്ലാതെ പരത്തുക.   തുണിക്കു പകരം ഒരു പ്ലാസ്റ്റിക് ഷീറ്റായാലും മതി.



ഒരു ചീനച്ചട്ടിയിൽ വറുക്കാൻ ആവശ്യത്തിന് എണ്ണ ചൂടാവാൻ വെക്കുക. നന്നായി ചൂടായാൽ മെല്ലെ ഓരോന്നായി എണ്ണയിൽ ഇട്ടു വറുത്തെടുക്കുക. ഒരു പ്രാവശ്യം മൂന്നോ നാലോ എണ്ണം ഇട്ടു വറക്കാം. എണ്ണ മീഡിയം ചൂടിൽ വറുക്കുന്നതാണ് നല്ലത്. കരിഞ്ഞുപോവരുത്, ഇളം ബ്രൗൺ നിറം വരുമ്പോൾ എണ്ണയിൽ നിന്ന് കോരിയെടുക്കാം. 
വൈകുന്നേരം കഴിക്കാൻ പറ്റിയ സ്വാദുള്ള ഒരു snack ആണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ