മീൻ വാഴയിലയിൽ പൊതിഞ്ഞത്
ആവശ്യമുള്ള സാധനങ്ങൾ
മീൻ (ദശകട്ടിയുള്ള ഏതെങ്കിലും മീൻ) : 3 കഷ്ണം
മല്ലിയില : 1/2 കെട്ട്
പച്ചമുളക് : 3 എണ്ണം
ഇഞ്ചി : 1" കഷ്ണം
വെളുത്തുള്ളി : 2 അല്ലി
നാരങ്ങനീര് : 1 ടേബിൾസ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
മഞ്ഞപ്പൊടി : 1 നുള്ള്
വാഴയില : 3 കഷ്ണം
എണ്ണ : 3 ടേബിൾസ്പൂണ്‍
ചെയ്യുന്ന വിധം
മീൻ (അയ്കോറ, ആവോലി ഇതുപോലെ ഏതെങ്കിലും ദശകട്ടിയുള്ള മീൻ) ഒരിഞ്ചു കട്ടിയുള്ള കഷ്ണങ്ങളാക്കി മുറിക്കുക. വൃത്തിയായി കഴുകി ഉപ്പും,മഞ്ഞപ്പൊടിയും അല്പം നാരങ്ങനീരും പുരട്ടി 20 മിനിട്ട് വെക്കുക.
ഒരു നോണ്‍സ്റ്റിക് പാനിൽ ഒരു ടേബിൾ സ്പൂണ്‍ എണ്ണയൊഴിച്ചു ചൂടാക്കി അതിൽ മീൻ ചെറുതായി ഒന്നു വറക്കുക, അരവേവാകുമ്പോഴേക്കും തീ ഓഫ് ചെയ്യണം.
മല്ലിയില നന്നായി കഴുകി വെക്കുക.
തേങ്ങയും,പച്ചമുളകും, ഇഞ്ചിയും,വെളുത്തുള്ളിയും, മല്ലിയിലയും ചേർത്ത് അരച്ചുവെക്കുക. ഇതിൽ ബാക്കി നാരങ്ങനീരും കലർത്തിവെക്കുക.
വഴയിലയെടുത്തു തീയിൽ കാട്ടി ഒന്നു വാട്ടുക . അതിൽ അരച്ചു വെച്ച തേങ്ങ മിശ്രിതം കുറച്ചെടുത്ത് ഇലയുടെ നടുവിൽ പരത്തി അതിനു മേലെ മീൻ വെക്കുക.
അതിനു ശേഷം കുറച്ചുകൂടി തേങ്ങ അരച്ചത് എടുത്തു മീൻ പൊതിയുക.
എന്നിട്ട് ഇല മടക്കി പൊതിഞ്ഞു വെക്കുക.
ബാക്കി മീനും ഇതുപോലെ ഇലയിൽ പൊതിഞ്ഞു വെക്കുക.
ഒരു പാനെടുത്ത് അടുപ്പിൽവെച്ച് ഒരു ടേബിൾ സ്പൂണ്‍ എണ്ണയൊഴിച്ചു ചൂടായ ശേഷം ഈ ഇല പൊതിഞ്ഞതെടുത്തു അതിൽ വെച്ച് തിരിച്ചും മറിച്ചും ചൂടാക്കുക. ഇല നിറം മാറിതുടങ്ങുമ്പോൾ തീ ഓഫ് ചെയ്യുക .
പൊതി അഴിച്ച് ചൂടോടെ കഴിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ