2015, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

Podi ari upma

പൊടിയരി  ഉപ്പുമാവ് 




ആവശ്യമുള്ള സാധനങ്ങൾ 

പൊടിയരി                            : 1 കപ്പ്‌ 
വലിയ ഉള്ളി                         : 1
പച്ചമുളക്                              : 2 എണ്ണം 
ഇഞ്ചി                                   : ഒരു ചെറിയ കഷ്ണം 
എണ്ണ                                    : 2 ടേബിൾസ്പൂണ്‍ 
കടുക്                                    : 1 ടീസ്പൂണ്‍ 
ഉഴുന്നുപരുപ്പ്‌                          : 1 ടീസ്പൂണ്‍
കറിവേപ്പില                          : ഒരു തണ്ട് 
ഉപ്പ്  ആവശ്യത്തിന് 

ചെയ്യുന്ന വിധം 

അരി കഴുകി  വാലാൻ വെക്കുക.



ഉള്ളിയും പച്ചമുളകും ഇഞ്ചിയും ചെറുതായി അരിഞ്ഞു വെക്കുക.
 ഒരു പത്രത്തില രണ്ടര കപ്പ്‌ വെള്ളം തിളപ്പിച്ച്‌ വെക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടായാൽ കടുകിട്ട് പൊട്ടുമ്പോൾ ഉഴുന്നു പരുപ്പ് ചേർക്കുക. ഒന്നു വറുത്ത ശേഷം അരിഞ്ഞ ഉള്ളി, ഇഞ്ചി, പച്ചമുളക്  കറിവേപ്പില എന്നിവ ചേർത്ത്  നന്നായി വഴറ്റുക. 
ഇതിൽ അരിയും ഇട്ടു ഒന്ന് കൂടി ഒരു മിനിറ്റു വറുത്ത ശേഷം  തിളച്ച വെള്ളവും ഉപ്പും ചേർത്തു  വെള്ളം വറ്റുന്നത് വരെ  തിളപ്പിച്ച്‌ വെള്ളം വറ്റിയാൽ തീ കെടുത്തുക. ഇടക്കിളക്കണം.


 വിളമ്പുന്ന പത്രത്തിലേക്ക് മാറ്റി  ചൂടോടെയോ ആറിയ  ശേഷമോ കഴിക്കാവുന്നതാണ് .

2015, ഒക്‌ടോബർ 14, ബുധനാഴ്‌ച

Murukku


മുറുക്കു് 





ആവശ്യമുള്ള സാധനങ്ങൾ 

അരിപ്പൊടി                        : 3 കപ്പ്‌
പോട്ടുക്കടല പൊടി             : 1 കപ്പ്‌
ജീരകം                              : 1 ടേബിൾ സ്പൂണ്‍
എള്ള്                                : 1 ടേബിൾസ്പൂണ്‍
കായപ്പൊടി                       : 1/8 ടീസ്പൂണ്‍
ഉപ്പു്   ആവശ്യത്തിന്
എണ്ണ വറുക്കാൻ വേണ്ടത്


ചെയ്യുന്ന വിധം 


അരിപ്പൊടിയും പൊട്ടുകടലപ്പൊടിയും ഉപ്പും കായപ്പൊടിയും എള്ളും ജീരകവും എല്ലാം നന്നായി കലർത്തുക. 
ഇതിൽ ചൂടുള്ള രണ്ടു ടീസ്പൂണ്‍ എണ്ണയൊഴിച്ച് ഒന്നുകൂടി കലർത്തി കുറേശ്ശെ വെള്ളം ഒഴിച്ച് കൈകൊണ്ട് നന്നായി മൃദുവായി കുഴച്ചു വെക്കുക. 
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കാൻ വെക്കുക.
 ഈ കുഴച്ച  മാവ് കുറേശ്ശെ എടുത്തു മുറുക്കു ചില്ലിട്ട സേവനാഴിയിൽ നിറക്കുക. 




 ഒരു പരന്ന കിണ്ണത്തിലേക്കു ചെറിയ വട്ടത്തിൽ പിഴിഞ്ഞു  വെക്കുക.



 ചൂടായ എണ്ണയിലേക്കു  ഓരോന്നായി പതുക്കെ ഇടുക. ഒരു പ്രാവശ്യം നാലോ അഞ്ചോ മുറുക്കുകൾ ഇടാവുന്നതാണ്.  




ഇളം ബ്രൌണ്‍ നിറമാവുമ്പോൾ  എണ്ണയിൽ നിന്ന് കോരിയെടുക്കുക. ഇതുപോലെ ബാക്കി മാവും ചുട്ടെടുക്കുക.




  

2015, ഒക്‌ടോബർ 6, ചൊവ്വാഴ്ച

Paruppu vada





ആവശ്യമുള്ള സാധനങ്ങൾ


കടലപരുപ്പ്                           : 2 കപ്പ്‌
ഉള്ളി                                    : 1 വലുത്
പച്ചമുളക്                              : 2 എണ്ണം
ഇഞ്ചി                                   : 1/2 ഇഞ്ചു കഷ്ണം
കറിവേപ്പില                          : ഒരു തണ്ട്
മല്ലിയില     അരിഞ്ഞത്        : അല്പം
ഉപ്പു്  ആവശ്യത്തിന്
എണ്ണ  വറുക്കാൻ ആവശ്യത്തിന്

ചെയ്യുന്ന വിധം 


ഉള്ളിയും  ഇഞ്ചിയും  പച്ചമുളകും ചെറുതായി  അരിഞ്ഞു വെക്കുക.
കടലപരുപ്പ്  വെള്ളത്തിൽ അരമണിക്കൂർ കുതിരാനിടുക . കുതിർന്ന  ശേഷം വെള്ളം വാലാൻ  വെച്ച്  മിക്സിയിൽ  ഇട്ട്  അരക്കുക. ഒന്ന് രണ്ടു പ്രാവശ്യം ഒന്ന് തിരിച്ചാൽ മതി, അധികം അരയരുത്. ഇതിൽ അരിഞ്ഞു  വെച്ച ഉള്ളിയും ഇഞ്ചിയും പച്ചമുളകും ഉപ്പും ചേർത്തി ഒന്നു കൂടി തിരിക്കുക. ഇതിൽ അരിഞ്ഞു വെച്ച മല്ലിയിലയും  കറിവേപ്പിലയും  ചേർത്തി  നന്നായി കലർത്തി  വെക്കുക. 
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കുക.  ഈ അരച്ച് വെച്ച മാവിൽ നിന്നും ഒരു നാരങ്ങ വലുപ്പത്തിൽ ഒരു ഉരുളയെടുത്ത്  ഉള്ളം കൈയിൽ വെച്ച് ചെറുതായി ഒന്നമർത്തി പരത്തിയ  ശേഷം ചൂടായ എണ്ണയിലേക്കിടുക.
തീ  ചെറുതാക്കി  ഇളം ബ്രൌണ്‍ നിറം വരുന്ന വരെ വറുക്കുക. ഒരു പ്രാവശ്യം നാലോ അഞ്ചോ വടകൾ എണ്ണയിലേക്കിടാം.   ബാക്കി മാവും ഇതുപോലെ വറുത്തെടുക്കാം.