പച്ച മത്തൻ ഓലൻ
ആവശ്യമുള്ള സാധനങ്ങൾ:
പച്ച മത്തൻ : 1/2 കിലോ
പച്ചമുളക് : 3 എണ്ണം
തേങ്ങാപാൽ : 1/2 കപ്പ്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ : 1 ടീസ്പൂൺ
കറിവേപ്പില : 1 തണ്ട്
ചെയ്യുന്ന വിധം :
മത്തൻ ഇടത്തരം വലുപ്പത്തിലുള്ള ഘനമില്ലാത്ത ചതുര കഷ്ണങ്ങളാക്കി മുറിച്ചു വെക്കുക.
ഈ കഷ്ണങ്ങൾ ഉപ്പും നീളത്തിൽ കീറിയ പച്ചമുളകും അല്പം വെള്ളമൊഴിച്ചു വേവിക്കുക.
കഷ്ണം വെന്ത ശേഷം തേങ്ങാപാൽ ചേർത്തി ഇളക്കുക. തിളയ്ക്കും മുമ്പേ തീ കെടുത്തി കറിവേപ്പിലയും വെളിച്ചെണ്ണയും ചേർക്കുക. ഓലൻ തയാറായി!