ചീര മുളകുഷ്യം
പലതരം ചീരകൾ മാർക്കറ്റിൽ വാങ്ങാൻ കിട്ടും. ഇവിടെ ഞാൻ പാലക് ചീരയാണ് ഉപയോഗിച്ചിരിക്കുന്നത്.
ഈ ചീര മുളകുഷ്യത്തിനു നന്നായിരിക്കും. അതുപോലെ ചെറുപയർ പരിപ്പുപയോഗിച്ചാണ് ഈ കൂട്ടാൻ ഉണ്ടാക്കിയിരിക്കുന്നത്.
ചെറുപയർ പരുപ്പ് : 1/2 കപ്പ്
പാലക് ചീര : 1/2 കെട്ട്
തേങ്ങ : 3/4 കപ്പ്
മുളകുപൊടി : 1/2 ടീസ്പൂണ്‍
മഞ്ഞപ്പൊടി : 1/4ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ : 1 ടേബിൾസ്പൂണ്‍
ജീരകം : ഒരു നുള്ള്
ചെയ്യുന്ന വിധം
ചീര കഴുകി അരിഞ്ഞു വെക്കുക.
തേങ്ങ ജീരകവും ചേർത്തി അരച്ചു വെക്കുക.
ആദ്യം ചെറുപയർ പരുപ്പ് ഒരു കപ്പ് വെള്ളത്തിൽ പ്രഷർ കുക്കറിൽ വേവിക്കുക. ചെറുപയർ പരുപ്പ് പെട്ടെന്നു വെന്തുകിട്ടും.ഒന്നോ രണ്ടോ വിസിൽ മതിയാകും.
ഇതിൽ ചീര അരിഞ്ഞതും, മഞ്ഞപ്പൊടിയും, മുളകുപൊടിയും ഉപ്പും ചേർത്തി വേവിക്കുക. ചീര ചേർത്തുമ്പോൾ അധികം വെള്ളം ഒഴിക്കരുത്, കാരണം മുളകുഷ്യം ഒരു കുറുകിയ കൂട്ടാനാണ്.
ഇതിൽ തേങ്ങ അരച്ചതും ചേർത്തി ഒന്നുകൂടി തിളപ്പിച്ച് അടുപ്പിൽ നിന്നും വാങ്ങി വെക്കുക. ഒടുവിൽ ഒരു സ്പൂണ്‍ വെളിച്ചെണ്ണ മേലെ ഒഴിക്കുക. ചൂട് ചോറിന്റെ കൂടെ കഴിക്കാൻ നല്ല സ്വാദുണ്ടാവും !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ